കുറവ് വരുത്തിയ സിലബസിന്റെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം നടത്തുക 12ആം ക്ലാസ് വരെയുള്ള വാര്‍ഷിക പരിക്ഷകള്‍ മാത്രമാകുമെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. JEE Main, NEET തുടങ്ങിയ മത്സരപരിക്ഷ കള്‍ കുറവ് വരുത്താത്ത സിലബസിന്റെ അടിസ്ഥാനത്തില്‍ നിശ്ചിത സമയം തന്നെ നടത്തും എന്നും കേന്ദ്ര വിദ്യാ ഭ്യാസമന്ത്രി രമേശ് പൊക്രിയാല്‍ നിഷാങ്ക് അറിയിച്ചു. അതേസമയം, വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് ക്ലാസുകളില്‍ പങ്കെടുക്കാന്‍ പറ്റുന്ന കാലം വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തുടരും എന്നും വിദ്യാഭ്യാസമന്ത്രി വ്യക്തതവരുത്തി.
രാജ്യത്തെ കേന്ദ്രിയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ ക്കായ് സംഘടിപ്പിച്ച വെബിനാറില്‍ പങ്കെടുത്താണ് മന്ത്രി സുപ്രധാന വിഷയങ്ങളില്‍ ആധികാരികമായ വ്യക്തത വരുത്തിയത്. കൊവിഡ് വെല്ലുവിളി നിലനില്‍ക്കുന്ന കാലം വരെ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും എന്ന് വിദ്യാഭ്യാസമന്ത്രി രമേശ് പോക്രിയാല്‍ വിശദികരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് ക്ലാസുകളില്‍ പങ്കെടുക്കാന്‍ പറ്റുന്ന കാലം വരെ ആകും ഓണ്‍ ലൈന്‍ ക്ലാസുകള്‍ തുടരുക.
JEE Main, NEET 2021 പരിക്ഷകള്‍ നീട്ടിവയ്ക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്യില്ല. മാത്രമല്ല, JEE Main, NEET 2021 പരിക്ഷകള്‍ക്ക് സിലബസ്സില്‍ ഒരു കുറവും ഉണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അവസാനപാദ പരിക്ഷ കുറവ് വരുത്തിയ സിലബസിനെ അടിസ്ഥാനപ്പെടുത്തിയാകും നടത്തുക. ഈ ക്ലാസുകളില്‍ ഓണ്‍ലൈന്‍ പരിക്ഷകള്‍ സാധ്യം അല്ല. അതേസമയം ഒന്‍പത്, പതിനൊന്ന് ക്ലാസുകളില്‍ ഓണ്‍ലൈന്‍ പരിക്ഷ നടത്തുന്നത് പരിഗണി യ്ക്കും എന്നും വിദ്യാഭ്യാസമന്ത്രി സൂചിപ്പിച്ചു.
ഇതു സംബന്ധിച്ച വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിന് സി.ബി.എസ്.ഇ ഉള്‍പ്പടെയുള്ള ബോര്‍ഡുകള്‍ വിദ്യാര്‍ത്ഥികള്‍ നേരിട്ടു കൊണ്ടിരിയ്ക്കുന്ന ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുന്നതായും യുക്തമായ തിരുമാനം ഇക്കാര്യത്തില്‍ വേഗത്തില്‍ എടുക്കും എന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു. കുറവ് വരുത്തിയ സിലബസ് പ്രകാരമാകും 9,11 ക്ലാസുകളിലെയും പരിക്ഷകളും നടത്തുക. സ്റ്റേറ്റ് സിലബസുകളും ഇപ്രകാരം നിര്‍ദ്ദേശങ്ങള്‍ പിന്തുടരും എന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പ്രതികരിച്ചു.