കോവിഡ് ബാധിച്ച് മരിച്ചവർക്കുള്ള ധനസഹായം; രണ്ട് ദിവസത്തിനകം നൽകും

0

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവര്‍ക്കായുള്ള ധനസഹായ വിതരണം ഇന്ന് തുടങ്ങും. ഇതുവരെ അപേക്ഷ നല്‍കിയ 36,000 പേര്‍ക്ക് സഹായം ലഭിക്കും. സുപ്രീം കോടതി നിര്‍ദ്ദേശം അനുസരിച്ച് പുതുക്കിയ മാനദണ്ഡ പ്രകാരം 17,277 മരണങ്ങള്‍ കൂടി കേരളം കൂട്ടിച്ചേര്‍ത്തു.

സുപ്രീം കോടതി നിര്‍ദ്ദേശമനുസരിച്ച് ഏര്‍പ്പെടുത്തിയ കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കുള്ള 50000 രൂപ സഹായമാണ് നല്‍കുന്നത്. ഇതുവരെ 38402 പേരാണ് അപേക്ഷ നല്‍കിയത്. ഇതില്‍ അംഗീകരിച്ച 36000 പേര്‍ക്ക് രണ്ടുദിവസത്തിനകം തുക നല്‍കാനാണ് ചീഫ് സെക്രട്ടറി വിപി ജോയ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. കളക്ടര്‍മാര്‍ക്കാണ് ചുമതല.

ക്യാംപുകള്‍ നടത്തിയും ഭവന സന്ദര്‍ശനത്തിലൂടെയും തുക വിതരണം ചെയ്യും. എളുപ്പത്തില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് സഹായകമായ വിധത്തില്‍ സോഫ്റ്റ്വെയര്‍ പരിഷ്‌കരിക്കാനും ശ്രമം തുടങ്ങി. കോവിഡ് നഷ്ടപരിഹാര വിതരണം വൈകുന്നതില്‍ സുപ്രീം കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തിരക്കിട്ട നീക്കം. മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്കായുള്ള സഹായവിതരണവും ഇതോടൊപ്പം നടത്തും

 

Leave A Reply

Your email address will not be published.

error: Content is protected !!