ഉപജില്ല കലോത്സവം വിജയിപ്പിക്കാന്‍ തീരുമാനം

0

ജയശ്രീ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നവംബര്‍ 9,10,11 തീയതികളില്‍ നടക്കുന്ന ബത്തേരി ഉപജില്ല കലോത്സവം വിജയിപ്പിക്കുന്നതിന് സംഘാടക സമിതിയോഗം തീരുമാനിച്ചു. ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും സംഘാടകസമിതി ചെയര്‍മാനുമായ ടി എസ് ദിലീപ്കുമാര്‍ അധ്യക്ഷത വഹിച്ചു.150 വിദ്യാലയങ്ങളില്‍ നിന്ന് 600 ഇനങ്ങളിലായി ആറായിരത്തോളം കലാപ്രതിഭകളാണ് മൂന്നു ദിവസത്തെ മത്സരങ്ങളില്‍ പങ്കെടുക്കുന്നത്.

മുള്ളന്‍കൊല്ലി പൂതാടി പുല്‍പ്പള്ളി പഞ്ചായത്തുകളിലെ ജനപ്രതിനിധികളും പുല്‍പ്പള്ളി മേഖലയിലെ സാമൂഹിക രാഷ്ട്രീയ സാമുദായിക വിദ്യാഭ്യാസ രംഗങ്ങളിലെ പ്രമുഖരും യോഗത്തില്‍ പങ്കെടുത്തു . ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷ തമ്പി ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബിന്ദു പ്രകാശ്, ബീന ജോസ് മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി കെ വിജയന്‍ പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി പ്രകാശ് പനമരം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മേഴ്‌സി ബെന്നി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷിനു കച്ചറയില്‍ ജോസ് നെല്ലേടം ജയശ്രീ സ്‌കൂള്‍ മാനേജര്‍ കെ ആര്‍ ജയറാം ബത്തേരി എ ഇ ഒ ജോളിയാമ്മ മാത്യു ജയശ്രീ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ പി ആര്‍ സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!