വിളംബരയാത്ര നടത്തി

0

നാളെ കല്‍പ്പറ്റ മുണ്ടേരിയില്‍ ആരംഭിക്കുന്ന ജില്ലാ സ്‌കൂള്‍ കായികമേളയുടെ വരവറിയിച്ച് കല്‍പ്പറ്റ നഗരത്തില്‍ വിളംബരയാത്ര നടത്തി. കായിക താരങ്ങളും സ്‌കൗട്ട്സ് ഗൈഡ്സ് ,എന്‍.എസ്.എസ്. വളണ്ടിയര്‍മാരും സംഘാടക സമിതി ഭാരവാഹികളും ഘോഷയാത്രയില്‍ അണിനിരന്നു. മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കെയെംതൊടി, വാര്‍ഡ് കൗണ്‍സിലര്‍ എം.കെ. ഷിബു, മുണ്ടേരി സ്‌കൂള്‍ പിടിഎ പ്രസിഡന്റ് കെ. രഞ്ജിത്ത്, വൈസ് പ്രസിഡന്റ് പി.ടി. സലാം, പ്രിന്‍സിപ്പല്‍ പി.ടി. സജീവന്‍ തുടങ്ങിയവര്‍ വിളംബര ഘോഷയാത്രക്ക് നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!