ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0

മാസ്റ്റര്‍ട്രെയിനര്‍ നിയമനം

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷനിലേയ്ക്ക് (കൈറ്റ്) മാസ്റ്റര്‍ട്രെയിനര്‍മാരെ തെരഞ്ഞെടുക്കുന്നു. ഹയര്‍ സെക്കന്ററി-വൊക്കേഷണല്‍ ഹയര്‍സെക്കന്ററി/ഹൈസ്‌കൂള്‍/പ്രൈമറി സ്‌കൂള്‍ അധ്യാപകര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. എയിഡഡ് മേഖലയില്‍ നിന്നുള്ള അപേക്ഷകര്‍ സ്‌കൂള്‍ മാനേജരില്‍ നിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രം അഭിമുഖ വേളയില്‍ സമര്‍പ്പിക്കണം്.

ഹൈസ്‌ക്കൂള്‍തലം വരെയുള്ള അപേക്ഷകര്‍ക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഗണിതം, സോഷ്യല്‍ സയന്‍സ്, ഭാഷാ വിഷയങ്ങള്‍ എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദവും ബി.എഡും കമ്പ്യൂട്ടര്‍ പ്രാവിണ്യവും ഉണ്ടായിരിക്കണം. പ്രവര്‍ത്തന പരിചയമുള്ള കമ്പ്യൂട്ടര്‍ നിപുണരായ അധ്യാപകര്‍ക്കും സ്‌കൂള്‍ ഐ.ടി/ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഐ.ടി./പി.എസ്.ഐ.ടി. കോ-ഓര്‍ഡിനേറ്റര്‍/കൈറ്റ് മാസ്റ്റര്‍/കൈറ്റ് മിസ്ട്രസ്മാര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്. ഒന്നുമുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളിലേയ്ക്കുള്ള ഡിജിറ്റല്‍ വിഭവ നിര്‍മാണം, അധ്യാപക പരിശീലനം, വിദ്യാഭ്യാസ വകുപ്പിലെ ഇ-ഗവേണന്‍സ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കൈറ്റ് നിര്‍ദ്ദേശിക്കുന്ന മറ്റു ജോലികളും ചെയ്യാന്‍ സന്നദ്ധരായവരും വയനാട് റവന്യൂ ജില്ലയില്‍ മാസ്റ്റര്‍ ട്രെയിനര്‍മാരായി പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ളവരാണ് അപേക്ഷിക്കേണ്ടത്. ംംം.സശലേ.സലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി നവംബര്‍ 19-ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവരെ കൈറ്റിന്റെ നിലവിലുള്ള മാനദണ്ഡങ്ങള്‍ക്ക് വിധേയമായി വര്‍ക്കിംഗ് അറേഞ്ച്മെന്റ് വ്യവസ്ഥയില്‍ നിയോഗിക്കുന്നതാണ്.

അധ്യാപക നിയമനം

കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചര്‍ എഡ്യൂക്കേഷന്‍ സുല്‍ത്താന്‍ ബത്തേരി പൂമല സെന്ററില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഫൈന്‍ ആര്‍ട്സ്, അസി.പ്രൊഫസര്‍ ഇന്‍ ഇന്‍ പെര്‍ഫോമിങ്ങ് ആര്‍ട് സ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ എന്നീ തസ്തികകളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. അസി.പ്രൊഫ ഫൈന്‍ ആര്‍ട്സിന് 55 ശതമാനം മാര്‍ക്കോടെ എം.എഫ്.എ, പെര്‍ഫോമിങ്ങ് ആര്‍ട്സിന് 55 ശതമാനം മാര്‍ക്കോടെ പി.ജി ( ഡാന്‍സ്, മ്യൂസിക്, തീയേറ്റര്‍) ,ഫിസിക്കല്‍ എഡ്യൂക്കേഷന്‍ തസ്തികയില്‍ 55 ശതമാനം മാര്‍ക്കോടെ എം.പി.ഇ.ഡി (നെറ്റ് ) ഉണ്ടായിരിക്കണം. നവംബര്‍ 24 ന് രാവിലെ 11ന് പൂമല സെന്ററില്‍ കൂടിക്കാഴ്ച നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണം. ഫോണ്‍ 9496671332.

വനിത കമ്മീഷന്‍ അദാലത്ത്

കേരള വനിതാ കമ്മീഷന്‍ ഇന്ന് (നവംബര്‍ 17) കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 മുതല്‍ അദാലത്ത് നടത്തും.

താല്‍ക്കാലിക നിയമനം

ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസിന് കീഴില്‍ ഒഴിവുള്ള നാഷണല്‍ ആയുഷ് മിഷന്‍ മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത പ്ലസ് ടു, കമ്പ്യൂട്ടര്‍ പരിജ്ഞാനം. 18 നും 35നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. നവംബര്‍ 23 ന് രാവിലെ 11 ന് കൂടിക്കാഴ്ച നടക്കും.

നാഷണല്‍ ആയുഷ് മിഷന്‍ ഭാരത് ഹെല്‍ത്ത്, വെല്‍നസ് സെന്ററിലേക്ക് യോഗ ഡെമോണ്‍സ്ട്രേറ്റര്‍/ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത : ബി.എന്‍. വൈ എസ്, എം.എസ്.സി ( യോഗ ), എം.ഫില്‍ (യോഗ) പി.ജി ഡിപ്ലോമ ഇന്‍ യോഗ, അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നോ, ഗവണ്‍മെന്റ് സ്ഥാപന നിന്നോ ഒരു വര്‍ഷ സര്‍ട്ടിഫിക്കറ്റ് കോഴ്സ്. 18 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. കല്‍പ്പറ്റ നോര്‍ത്ത് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ബില്‍ഡിംഗിലുള്ള ഭാരതീയ ചികിത്സാ വകുപ്പിന്റെ ജില്ലാ ഓഫീസില്‍ 24 ന് കൂടിക്കാഴ്ച നടക്കും. ഫോണ്‍ 04936 203906

റാങ്ക് ലിസ്റ്റ് റദ്ദായി

ജില്ലയില്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ട്രേഡ്സ്മാന്‍ (കമ്പ്യൂട്ടര്‍) കാറ്റഗറി നമ്പര്‍ 679/2014, ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നഴ്സ് ഗ്രേഡ് -2 കാറ്റഗറി നം 454/2016 റാങ്ക് ലിസ്റ്റ് കാലാവധി കഴിഞ്ഞതിനാല്‍ റദ്ദായി.

ടെണ്ടര്‍ ക്ഷണിച്ചു

അമ്പലവയല്‍ ഗ്രാമപഞ്ചായത്തില്‍ വയോജനങ്ങള്‍ക്കുള്ള കട്ടില്‍ വിതരണത്തിന് ടെണ്ടര്‍ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി നവംബര്‍ 26 ന് 1 മണി വരെ. നവംബര്‍ 29 ന് 11 ന് ടെണ്ടര്‍ തുറക്കും. ഫോണ്‍ 9400099145

സ്പോട്ട് അഡ്മിഷന്‍

കണ്ണൂര്‍ സര്‍വ്വകലാശാലയുടെ കീഴിലുള്ള മാനന്തവാടി ഗവണ്മെന്റ് കോളേജില്‍ വിവിധ കോഴ്‌സുകളിലെ ഒഴിവിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ബി.എ ഇംഗ്ലീഷ് കോഴ്‌സില്‍ എസ്.ടി വിഭാഗത്തിലും ബി.എസ്.സി ഫിസിക്‌സ്, ബി.എസ്.സി ഇലക്ട്രോണിക്‌സ് എന്നീ കോഴ്‌സുകളില്‍ എസ് സി ,എസ് ടി ഉള്‍പ്പെടെ എല്ലാ വിഭാഗത്തിലും ഒഴിവുകള്‍ ഉണ്ട്. നവംബര്‍ 18 ന് 5 വരെ അപേക്ഷകള്‍ കോളേജില്‍ സ്വീകരിക്കും. ഇതുവരെ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും അപേക്ഷിക്കാം.

ലേലം

കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ സ്ഥിതി ചെയ്യുന്ന ഹൈ ടെക് സോയില്‍ അനലിറ്റിക്കല്‍ ലാബില്‍ ലാബ് മാറ്റി സ്ഥാപിച്ചപ്പോള്‍ ബാക്കി വന്ന അലുമിനിയം ചാനല്‍, വിന്‍ഡോ ഗ്ളാസ് പാനല്‍ എന്നിവ നവംബര്‍ 30 ന് 2.30 ന് ലേലം ചെയ്യും. ഫോണ്‍ 04936 207750

ബ്യൂട്ടീഷ്യന്‍ കോഴ്സ്

മീനങ്ങാടി ഗവ.പോളിടെക്നിക് കോളേജില്‍ നവംബറില്‍ തുടങ്ങുന്ന ഹ്രസ്വകാല ബ്യൂട്ടീഷ്യന്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പത്താം ക്ലാസ് യോഗ്യതയുളളവരായിരിക്കണം. ഫോണ്‍ 04936 248100, 9633002394, 9048671611

മരം ലേലം

ബത്തേരി -പുല്‍പ്പള്ളി – മുള്ളന്‍കൊല്ലി റോഡില്‍ ഭീഷണിയായി നിന്ന വാക മരം നവംബര്‍ 24 ന് രാവിലെ 11 ന് പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ വിഭാഗം പുല്‍പ്പള്ളി അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ ലേലം ചെയ്യും. ഫോണ്‍ 7594971311.

ഗ്രാമീണ ശുചിത്വ സര്‍വ്വെയില്‍ പങ്കാളികളാകണം

ശുചിത്വ-മാലിന്യ സംസ്‌കരണ രംഗത്തെ മികവിന് വയനാട് ജില്ലയെ അര്‍ഹരാക്കാന്‍ സ്വച്ഛ് സര്‍വ്വേക്ഷണ്‍ ഗ്രാമീണ്‍ സര്‍വ്വെയില്‍ പങ്കെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ അഭ്യര്‍ത്ഥിച്ചു. ഡബ്യു.എം.ഒ ആര്‍ട്സ് & സയന്‍സ് കോളേജില്‍ എന്‍.എസ്.എസ് യൂണിറ്റും, ശുചിത്വമിഷന്‍ വയനാടും ചേര്‍ന്ന് സംഘടിപ്പിച്ച ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്ത്ക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശുചിത്വ പരിപാലന സംവിധാനങ്ങള്‍ ഒരുക്കുന്നതിലുള്ള മികവും, മാലിന്യ സംസ്‌കരണ മികവും നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങളനുസരിച്ച് വിലയിരുത്തി ദേശീയ തലത്തില്‍ റാങ്ക് നിശ്ചയിക്കുന്ന സ്വച്ഛ് സര്‍വ്വേക്ഷണ്‍ ഗ്രാമീണ്‍ സര്‍വ്വെയില്‍ ംംം.ഴൈ2021.ശി എന്ന വെബ്ബ് സൈറ്റ് വഴിയും മൊബൈല്‍ ആപ്പ് വഴിയും സിറ്റിസണ്‍ ഫീഡ് ബാക്ക് നല്‍കാം. കാമ്പയിനില്‍ ജില്ലയിലെ മുഴുവന്‍ കോളേജുകളും പങ്കാളികളാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ചടങ്ങില്‍ വൈസ് പ്രിന്‍സിപ്പാള്‍ ഡോ. ബിജി പോള്‍, എന്‍.എസ്.എസ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. മുഹമ്മദ് ഷെഫീഖ്, അസി.കോ-ഓര്‍ഡിനേറ്റര്‍ കെ. റഹീം ഫൈസല്‍, ഷെഹീറ, ആരീഫ.ടി.പി, ഫഹദ് എന്നിവര്‍ സംസാരിച്ചു.

സീറ്റൊഴിവ്

താനൂര്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഒന്നാം സെമസ്റ്റര്‍ (2021 22) ബി.എസ്.സി ഇലക്ട്രോണിക്സ് , ബി.എ ഇംഗ്ലീഷ്, ബി.ബി.എ, ബി.കോം കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ബി.സി.എ എന്നീ കോഴ്സുകളില്‍ എസ്.ടി/ എസ്.സി വിഭാഗത്തില്‍ സീറ്റ് ഒഴിവുണ്ട്. ഇവരുടെ അഭാവത്തില്‍ അര്‍ഹരായ ഒ.ഇ.സി വിഭാഗക്കാരെയും പരിഗണിക്കും. താല്പര്യമുള്ളവര്‍ നവംബര്‍ 18 ന് രാവിലെ 10 മണിക്ക് അസ്സല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും മറ്റ് രേഖകളുമായി കോളേജില്‍ നേരിട്ട് ഹാജരാകണം. വിശദ വിവരങ്ങള്‍ക്ക് കോളേജ് വെബ്സൈറ്റ് ഴരമേിൗൃ.മര.ശി സന്ദര്‍ശിക്കുക.

മലപ്പുറം സര്‍ക്കാര്‍ കോളേജില്‍ ഒന്നാം വര്‍, ബി.എ ഉറുദു, ബി.എസ്.സി ഫിസിക്സ്, ബി.എസ്.സി കെമിസ്ട്രി, ബി.എ ഇക്കണോമിക്സ്, ബി.എ അറബിക് വിഷയങ്ങളില്‍ സംവരണ സീറ്റുകളില്‍ ഒഴിവുണ്ട്. താല്പര്യമുള്ളവര്‍ നവംബര്‍ 18 ന് രാവിലെ 10 മണിക്ക് അസ്സല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും മറ്റ് രേഖകളുമായി കോളേജില്‍ നേരിട്ട് ഹാജരാകണം

വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ സെക്ഷനിലെ മഞ്ഞൂറ ചര്‍ച്ച് ഭാഗം, പതിനാറാം മൈല്‍, കരിപ്പാലി ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഇന്ന് (ബുധന്‍) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ മാതംകോട്, കൃഷ്ണമൂല, പരിയാരം, നീര്‍വാരം, കുരിശുംതൊട്ടി, കാരാട്ടു കുന്ന് എന്നിവിടങ്ങളില്‍ ഇന്ന് ( ബുധന്‍) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും

Leave A Reply

Your email address will not be published.

error: Content is protected !!