കല്ലം ചിറ തൂക്കുപാലത്തിന്റെ ശോചനീയാവസ്ഥ നേരില്‍ കാണാനെത്തി എംഎല്‍എ ടി സിദ്ധീഖും ജനപ്രതിനിധികളും. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.മുഹമ്മദ് റിയാസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയ വിഷയത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ഒരു നാടും ഗ്രാമ പഞ്ചായത്തും. കല്ലം ചിറ തൂക്കുപാലത്തെ കുറിച്ചുള്ള വയനാട് വിഷന്‍ വാര്‍ത്തക്ക് പിന്നാലെയാണ് നടപടി.
വയനാട് വിഷന്‍ വാര്‍ത്ത സോഷ്യല്‍ മീഡിയയിലും മറ്റും ചര്‍ച്ചയായതിന് പിന്നാലെയാണ് കല്ലം ചിറപാലത്തിനടുത്തേക്ക് ജനപ്രതിനിധികളെല്ലാം കൂട്ടമായെത്തിയത്. എന്നാല്‍ പാലത്തിന്റെ അവസ്ഥ കണ്ടതോടെ പാലത്തിലേക്ക് ഒരുമിച്ച് കയറാന്‍ എല്ലാവരുമൊന്ന് മടിച്ചു. ഓരോ കാല്‍വെയ്പ്പും വളരെ സൂക്ഷിച്ച് കൊണ്ടാണ് എംഎല്‍എ ടി സിദ്ധീഖ് ഉള്‍പ്പടെയുള്ളവര്‍ മുന്നോട്ട് നീങ്ങിയത്.
സഞ്ചാരയോഗ്യമല്ലാത്ത പാലം പുതുക്കിപ്പണിയാന്‍ ഒരു കോടിയിലധികം രൂപ ചിലവ് വരുമെന്നിരിക്കെ എം എല്‍.എ ടി സിദ്ധീഖിന് പുറമെ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി മുഹമ്മദ് റിയാസും വിഷയത്തില്‍ ഇടപെട്ടത് നാട്ടുകാരോടൊപ്പം കണിയാമ്പറ്റ ഗ്രാമപഞ്ചായത്തും ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും, വയനാട് വിഷന്‍ വാര്‍ത്തയാണ് അതിന് നിമിത്തമായതെന്നും ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ നജീബ് പറഞ്ഞു.
ഇതിന് മുമ്പും പാലം അപകടത്തിലാണെന്നും ഫണ്ട് അനുവദിക്കണമെന്നും കാണിച്ച് കേരള ഇലക്ട്രിക്കല്‍ ആന്റ് അലയ്ഡ് എഞ്ചിനീയറിംഗ് (കെ.ഇ.എല്‍ ) എസ്റ്റിമേറ്റ് തയ്യാറാക്കിയെങ്കിലും ഫണ്ട് മാത്രം അനുവദിക്കപ്പെട്ടില്ല. എന്നാല്‍ ങഘഅ ഠ സിദ്ധീഖ് വീണ്ടും സ്ഥലം സന്ദര്‍ശിക്കുകയും അതി പ്രാധാന്യമേറിയ വിഷയമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് ടൂറിസം വകുപ്പ് മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് റിപ്പോര്‍ട്ട് കൈമാറുകയും ചെയ്തു. പദ്ധതി നീളുന്ന സാഹചര്യം ഉണ്ടായാല്‍ വലിയൊരു ദുരന്തത്തിന് ഇത് കാരണമാകുമെന്ന ഉത്തമ ബോധ്യത്തോടെയാണ് ജനപ്രതിനിധികള്‍ ഇവിടെ നിന്നും മടങ്ങിയത്.