2023ലെ മികച്ച കലാസംവിധായകനുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് വയനാട് സ്വദേശി സുരേഷ് പുല്‍പ്പള്ളിക്ക്. ‘നൊണ’ എന്ന സിനിമയിലെ കലാസംവിധാനത്തിനാണ് പുരസ്‌കാരം. പുല്‍പ്പള്ളി വീട്ടിമൂല പാലയ്ക്കാപറമ്പില്‍ സുരേഷ് ശില്പിയും കലാകാരനുമാണ്. പുലിമുരുകന്‍ സിനിമയില്‍ സഹകലാസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച്, ജൂറി കണ്ട് നിര്‍ണയിക്കുന്ന ഒരേയൊരു ചലച്ചിത്രപുരസ്‌കാരമാണിത്. 69 ചിത്രങ്ങളാണ് ഇക്കുറി അപേക്ഷിച്ചത്. സുരേഷിന്റെ ശില്പങ്ങള്‍ വാങ്ങാന്‍ രാജ്യത്തിന്റെ അകത്തുനിന്നും പുറത്തുനിന്നുമായി നിരവധി പേരാണ് സുരേഷിന്റെ വീട്ടിലെത്തുന്നത്. പുരസ്‌കാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് സുരേഷും കുടുംബവും. സുരേഷിന് ലഭിച്ച അവാര്‍ഡില്‍ സന്തോഷം പങ്കിടാന്‍ സുഹൃത്തുകള്‍ ഉള്‍പ്പെടെ നിരവധിയാളുകളാണ് വീട്ടിലെത്തിയത്.