സംസ്ഥാനത്ത് ചിലയിടങ്ങളില്‍ വേനല്‍മഴ ശക്തിപ്പെട്ടതോടെ ചൂടിന് ശമനം കണ്ടുതുടങ്ങി. വരുന്ന 5 ദിവസങ്ങളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടതും ശക്തവുമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്നലെ കനത്ത മഴ ലഭിച്ചു. ഇന്ന് ഇടുക്കി, പത്തനംതിട്ട ജില്ലകളിലും നാളെ തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലും യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും വ്യാഴാഴ്ച ഇടുക്കി, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ജില്ലകളിലും യെലോ അലര്‍ട്ട് ആണ്. കേരളലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല. പൊതുവേ എല്ലാ ജില്ലകളിലും മഴ ലഭിച്ചതോടെ താപനില 5 ഡിഗ്രി സെല്‍ഷ്യസ് കുറഞ്ഞതായാണ് കണക്ക്.