കൊവിഷീല്‍ഡ് വാക്സിന്‍ ഡോസുകളുടെ ഇടവേള കുറയ്ക്കില്ല;വിദഗ്ധ സമിതി

0

കൊവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകളുടെ ഇടവേള കുറയ്ക്കില്ലെന്ന് വിദഗ്ധ സമിതി. വാക്‌സിന്‍ ഡോസുകളുടെ ഇടവേള 12 ആഴ്ചയായി തുടരുമെന്നും ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥനത്തിലാണ് ഇടവേള നിശ്ചയിച്ചതെന്നും വിദഗ്ധ സമിതി അഭിപ്രായപ്പെട്ടു.കൊവിഡ് വാക്സിനുകള്‍ക്കിടയിലെ ഇടവേളയില്‍ ഇളവ് അനുവദിച്ച ഹൈക്കോടതി നടപടിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചിരുന്നു. കൃത്യമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് 84 ദിവസത്തെ ഇടവേളയെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.
വാക്സിന്‍ നയത്തിലെ കോടതി ഇടപെടല്‍ തെറ്റാണെന്ന് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടയിരുന്നു. കോടതി ഇടപെട്ടാല്‍ ഫലപ്രദമായ രീതിയില്‍ വാക്സിന്‍ വിതരണം സാധിക്കില്ലെന്നും കേന്ദ്രം പറഞ്ഞിരുന്നു.
കൊവിഷീല്‍ഡ് വാക്‌സിന്റെ രണ്ട് ഡോസുകള്‍ക്കിടയിലെ ഇടവേള 84 ദിവസത്തില്‍ നിന്നും 28 ആക്കി കുറച്ച കേരള ഹൈക്കോടതിയുടെ നടപടിക്കെതിരെയാണ് കേന്ദ്രസര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചത്. കൊവിഷില്‍ഡിന്റെ രണ്ട് ഡോസുകള്‍ക്കിടയില്‍ ഇടവേള 84 ദിവസമാക്കി നിശ്ചയിച്ചത് സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം. വാക്‌സിന്‍ ഇടവേളയില്‍ ഇളവ് തേടി കിറ്റെക്‌സ് നല്‍കിയ ഹര്‍ജിയിലാണ് പുതിയ ഉത്തരവ്.

Leave A Reply

Your email address will not be published.

error: Content is protected !!