ഓണ്‍ലൈന്‍ ഷോപ്പിംഗ് തട്ടിപ്പുകാരുടെ ഓഫറുകളില്‍ വീഴരുത് ; മുന്നറിയിപ്പുമായി കേരള പൊലീസ്

0

ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളില്‍ ഓഫറുകള്‍ കൂടുന്നതിനൊപ്പം വ്യാജന്മാരും കൂടിവരികയാണെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്. വിലകൂടിയ മൊബൈല്‍ ഫോണുകള്‍, ഗാഡ്ജറ്റുകള്‍ എന്നിവ വളരെ കുറഞ്ഞ വിലയില്‍ ലഭ്യമാകും എന്ന് പ്രചരിപ്പിച്ച് പണം തട്ടുന്നതാണ് ഇത്തരക്കാരുടെ രീതി. ഇത്തരം തട്ടിപ്പുകളില്‍ വീഴരുതെന്ന് പൊലീസ് മുന്നറിയിപ്പു നല്‍കുന്നു.സാമ്പത്തികത്തട്ടിപ്പില്‍ പെട്ടാല്‍ ഉടന്‍ തന്നെ 1930 എന്ന നമ്പറില്‍ വിളിച്ച് പൊലീസ് സഹായം തേടണമെന്നുംസ്റ്റേറ്റ് പൊലീസ്മീഡിയ സെന്റര്‍ നിര്‍ദേശിച്ചു.

പലപ്പോഴും, നിലവിലുള്ള പ്രശസ്തമായ ഷോപ്പിംഗ് സൈറ്റുകളുടെ അതേ മാതൃകയിലുള്ള രൂപകല്‍പ്പനയും, ലോഗോയും ഉപയോഗിച്ചാണ് ഇവര്‍ വെബ്‌സൈറ്റുകള്‍ നിര്‍മ്മിക്കുന്നത്. പ്രശസ്തമായ മൊബൈല്‍ കമ്പനികളും മറ്റ് ബ്രാന്‍ഡുകളും ഒരിക്കലും തങ്ങളുടെ പ്രോഡക്റ്റ് ഇത്രയും വിലകുറച്ച് നല്‍കില്ല എന്ന് നമ്മള്‍ അറിഞ്ഞിരിക്കണം.വില വിശ്വസനീയമായി തോന്നിയാല്‍ അതത് ഷോപ്പിംഗ് സൈറ്റുകളില്‍ പോയി ഓഫര്‍ വ്യാജമല്ല എന്ന് ഉറപ്പാക്കുന്നത് ഉചിതമായിരിക്കും. വിവേകത്തോടെ പെരുമാറുക.

Leave A Reply

Your email address will not be published.

error: Content is protected !!