ഐടിഐ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് സംസ്ഥാന വ്യവസായ വകുപ്പ് 7ന് കല്‍പ്പറ്റ കെഎംഎം ഗവ.ഐടിഐയില്‍ ജില്ലാതല തൊഴില്‍മേള നടത്തുമെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.മേള രാവിലെ 9ന് ടി. സിദ്ദീഖ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലയില്‍ എന്‍സിവിടി അംഗീകാരമുള്ള മൂന്ന് ഗവ.ഐടിഐകള്‍, നാല് സ്വകാര്യ ഐടിഐകള്‍, ഇതര ജില്ലകളിലെ ഐടിഐകള്‍ എന്നിവിടങ്ങളില്‍ നിന്നായി 500ല്‍ അധികം ഉദ്യോഗാര്‍ഥികള്‍ മേളയില്‍ പങ്കെടുക്കും.
മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കെയെംതൊടി അധ്യക്ഷത വഹിക്കും. എന്‍ജിനിയറിംഗ്, ടൂറിസം, ഹോസ്പിറ്റാലിറ്റി ഉള്‍പ്പെടെ മേഖലകളില്‍നിന്നായി 50ല്‍ അധികം സ്ഥാപനങ്ങള്‍ നേരിട്ടും 50 ഓളം സ്ഥാപനങ്ങള്‍ ഓണ്‍ലൈനായും മേളയില്‍ ഉണ്ടാകും. കേരള നോളജ് മിഷന്‍ തയാറാക്കിയ ഡിജിറ്റര്‍ വര്‍ക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം മുഖേനയാണ് മേളയില്‍ പങ്കെടുക്കുന്നതിനു തൊഴില്‍ദായകരും, ഉദ്യോഗാര്‍ഥികളും രജിസ്ട്രേഷന്‍ നടത്തുന്നത്. സ്പോട്ട് രജിസ്ട്രേഷനും സൗകര്യം ഉണ്ടാകും.സംഘാടക സമിതി ഭാരവാഹികളായ മുന്‍സിപ്പല്‍ ചെയര്‍മാന്‍ മുജീബ് കെയെംതൊടി, വാര്‍ഡ് കൗണ്‍സിലര്‍ കെ.കെ. വത്സല, പ്രിന്‍സിപ്പല്‍ എ.എ. അജിത്ത്, പ്രൈവറ്റ് ഐടിഐ പ്രതിനിധി ബിനു ആന്റണി, ഗ്രൂപ്പ് ഇന്‍സ്ട്രക്ടര്‍മാരായ ജീവന്‍ ജോണ്‍സ്, പി.പി. ജ്യോതിഷ്, സീനിയര്‍ ഇന്‍സ്ട്രക്ടര്‍ പി.വി. നിധിന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.