സ്തുത്യര്‍ഹമായ സേവനത്തിന് ആദരവ്

0

 

വാതില്‍പടി സേവനത്തില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ചവര്‍ക്ക് ആദരവുമായി മീനങ്ങാടി ഗ്രാമപഞ്ചായത്ത്.ഇതോടൊപ്പം ഫ്രീഡം @ 75 ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ പ്രസംഗം, ദേശഭക്തിഗാനം,ക്വിസ് തുടങ്ങിയ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാന വിതരണവും നടത്തി.ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ നിര്‍വ്വഹിച്ചു.

കിടപ്പ് രോഗികള്‍ക്കടക്കം ആശ്വാസമായി സേവനങ്ങള്‍ വീടുകളിലേക്കെത്തിക്കുന്ന വാതില്‍പ്പടി സേവനത്തില്‍ ജില്ലയിലെ രണ്ട് പഞ്ചായത്തുകളെ തിരഞ്ഞെടുത്തതില്‍ മികച്ച പ്രവര്‍ത്തനമാണ് മീനങ്ങാടി ഗ്രാമ പഞ്ചായത്തില്‍ നടത്തിയത്.പരിശീലനം സിദ്ധിച്ച സന്നദ്ധ സേവന വളണ്ടിയര്‍മാരുടെ സേവനമാണ് പദ്ധതിയെ മാതൃകാപരമാക്കിയത്. ഇവര്‍ക്കുള്ള ആദരം നല്‍കുന്നതിനാണ് ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ അനുമോദന പരിപാടികള്‍ നടത്തിയത്.

ഇതോടൊപ്പം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ജില്ലയില്‍ ഏറ്റവും നല്ല രീതിയില്‍ ഈ വര്‍ഷം കൊണ്ടാടിയപ്പോള്‍ ഗ്രാമ പഞ്ചായത്ത്തലത്തില്‍ മികവാര്‍ന്ന ആഘോഷ പരിപാടികളാണ് മീനങ്ങാടി ഗ്രാമപഞ്ചായത്തില്‍ നടത്തിയത്. ഓഗസ്റ്റ് 15 ന് മുന്‍പായി ആരംഭിച്ച ആഘോഷപ്പരിപാടികള്‍ 2023 റിപ്പബ്ലിക്ക് ദിനത്തിലെ ദേശീയോദ്ഗ്രഥന കൂട്ടയോട്ടത്തോട് കൂടിയാണ് സമാപിക്കുന്നത് . ഇതിനു മുന്നോടിയായി നടന്ന മല്‍സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാന വിതരണവും ചടങ്ങില്‍ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഗഋ വിനയന്‍ അധ്യക്ഷനായിരുന്നു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ജയരാജന്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗജ നുസ്രത്ത്, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബേബി വര്‍ഗ്ഗീസ്.

Leave A Reply

Your email address will not be published.

error: Content is protected !!