കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ എല്ലാവര്‍ക്കും  സൗജന്യരോഗ നിര്‍ണയ പരിശോധന:ആരോഗ്യമന്ത്രി

0

സംസ്ഥാനത്തെ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ എല്ലാവര്‍ക്കും സൗജന്യ രോഗനിര്‍ണയ പരിശോധനകള്‍ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ആദ്യഘട്ടത്തില്‍ 300 കേന്ദ്രങ്ങളിലാണ് ഇത് നടപ്പാക്കുക. ചെലവേറിയത് ഉള്‍പ്പെടെ 64 രോഗപരിശോധന സൗകര്യങ്ങളാണ് ഈ കേന്ദ്രങ്ങളിലൂടെ ലഭ്യമാക്കുന്നത്.

ഗര്‍ഭിണികള്‍ ,18 വയസ്സിനു താഴെയുള്ള കുട്ടികളില്‍, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ പെടുന്നവര്‍ മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ തുടങ്ങിയവര്‍ക്കാണ് ഇതുവരെ സൗജന്യ രോഗനിര്‍ണയ സേവനം നല്‍കി വരുന്നത്. സംസ്ഥാനത്തെ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും ഈ സേവനങ്ങള്‍ ലഭ്യമാക്കാനുള്ള പദ്ധതിക്കാണ് ഇപ്പോള്‍ രൂപം നല്‍കിയിരിക്കുന്നത്.ആദ്യഘട്ടത്തില്‍ 282 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ വഴിയും 18 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ വഴിയുമാണ് സൗജന്യ രോഗനിര്‍ണയ പരിശോധന ലഭ്യമാക്കുന്നത്. ഈ സൗകര്യം ഒരുക്കുന്നതിന് കെഎംഎസ്‌സിഎല്‍ മുഖേന 18.40 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി മന്ത്രി അറിയിച്ചു. രണ്ടാംഘട്ടത്തില്‍ എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ വഴിയും സൗജന്യ രോഗനിര്‍ണയ പരിശോധന ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഹീമോഗ്ലോബിന്‍ ടോട്ടല്‍ ലൂക്കോ സൈറ്റ്, പ്ലേറ്റ്‌ലറ്റ് കൗണ്ട് , ബ്ലഡ് ഗ്രൂപ്പ് , ബ്ലീഡിംങ് ടൈം, ക്ലോട്ടിംഗ് ടൈം,വിവിധ യൂറിന്‍ ടെസറ്റുകള്‍, ഡെങ്കു ടെസ്റ്റ്, ഹെപ്പറ്റെറ്റിസ് ബി, ബ്ലഡ് ഷുഗര്‍,യൂറിക്ക് ആസിഡ്. ടോട്ടല്‍ കെളസ്‌ട്രോള്‍, സിറം ടെസ്റ്റുകള്‍, ഡിഫിതീരിയ ടെസ്റ്റ്, ടിബി ടെസ്റ്റ് , ന്യൂബോണ്‍ സ്‌ക്രിനിംഗ് ഉള്‍പ്പെടെയുള്ള സിആര്‍പിടിഎസ്എച്ച് തുടങ്ങിയ ടെറുതും വലുതുമായ 64 പരിശോധനകളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ വഴി സാധ്യമാക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!