മാനന്തവാടിയിലെ ഹോട്ടലുകളില്‍ മുന്നറിയിപ്പില്ലാതെ വില വര്‍ദ്ധന
മാനന്തവാടിയിലെ ഹോട്ടലുകളില്‍ മുന്നറിയിപ്പില്ലാതെ വില വര്‍ദ്ധന. ചായക്കും, കടിക്കും ഒറ്റയടിക്ക് 2 രൂപ കൂട്ടി. അതേസമയം ചില ഹോട്ടലുകളില്‍ പഴയ നിരക്ക് തന്നെയാണ്. നഗരസഭയുമായോ ഭക്ഷ്യ ഉപദേശക സമിതിയുമായോ കൂടിയാലോചനകള്‍ ഇല്ലാതെയാണ് വില കൂട്ടിയത്. എന്നാല്‍ നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ദ്ധനവാണ് നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ കാരണമെന്ന് ഹോട്ടല്‍ ഉടമകള്‍ പറയുന്നു.
ചായക്കും കടിക്കള്‍ക്കും നിലവിലുള്ള പത്ത് രൂപയില്‍ നിന്നും ഒറ്റയടിക്ക് രണ്ട് രൂപ കൂട്ടി 12 രൂപയാണ് മാനന്തവാടിയിലെ ഒട്ടുമിക്ക ഹോട്ടലുകളിലും ഈടാക്കുന്നത്. ഫലത്തില്‍ ഒരു കൂടിയാലോചനകളുമില്ലാതെ തോന്നിയപടി നിരക്കുകള്‍ കൂട്ടുകയാണ് മാനന്തവാടിയിലെ ചില ഹോട്ടലുകള്‍. നിത്യോപയോഗ സാധനങ്ങളുടെയും ഗ്യാസിന്റെയും വില കൂടിയതാണ് വില കൂട്ടാന്‍ ഇടയാക്കിയതെന്നാണ് ഹോട്ടലുടമകള്‍ പറയുന്നത്.