പുല്‍പ്പള്ളി പഞ്ചായത്തില്‍ വരള്‍ച്ചയെ തുടര്‍ന്ന് കൃഷി നാശമുണ്ടായ പ്രദേശങ്ങള്‍ കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു.വരള്‍ച്ചയില്‍ ഏറ്റവും കൂടുതല്‍ കൃഷിനാശം പുല്‍പ്പള്ളി പഞ്ചായത്തിലാണ്.കൃഷി നശിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ കൃഷി വകുപ്പിന്റെയും റവന്യൂ വകുപ്പിന്റെയും ഭാഗത്തുനിന്ന് അടിയന്തര നടപടി സ്വീകരിക്കണമെന്നും പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളെ ദുരന്ത മേഖലയായി പ്രഖ്യാപിച്ച് കര്‍ഷകര്‍ക്ക് സഹായം നല്‍കാന്‍ ജില്ലാ ഭരണകൂടം നടപടി സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
നേതാക്കളായ ടി.എസ്. ദിലീപ് കുമാര്‍, പി.ഡി. ജോണി, റെജി പുളിങ്കുന്നേല്‍, സി.പി. കുര്യാക്കോസ് എന്നിവരാണ് കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ചത്.