വൈത്തിരിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയോട് ലൈംഗികാതിക്രമം കാട്ടിയ യുവാവ് പൊലീസ് പിടിയില്‍
വൈത്തിരിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയോട് ലൈംഗികാതിക്രമം കാട്ടിയ യുവാവ് പൊലീസ് പിടിയില്‍. വൈത്തിരി കണ്ണാടിച്ചോല സ്വദേശി എസ്.മനോജിനെയാണ് പോക്‌സോ കേസ് ചുമത്തി പൊലീസ് അറസ്റ്റു ചെയ്തത്. സ്‌കൂളില്‍ നടന്ന കൗണ്‍സലിങ്ങിനിടെ കുട്ടി അതിക്രമ വിവരം പറയുകയായിരുന്നു. സ്‌കൂള്‍ അധികൃതര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. കഴിഞ്ഞ മാസം പതിനഞ്ചിനാണ് സംഭവം. വിദ്യാര്‍ഥിനിയെ മുന്‍പരിചയമുള്ള പ്രതി തന്റെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോയിലേക്ക് കുട്ടിയെ നിര്‍ബന്ധിച്ച് കൊണ്ടുവരികയായിരുന്നു. തുടര്‍ന്നായിരുന്നു അതിക്രമം.പ്രതിയെ റിമാന്‍ഡ് ചെയ്തു.