വനിതാ കമ്മിഷന് അധ്യക്ഷ എം.സി. ജോസഫൈന് രാജിവച്ചു സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിലെ തീരുമാനപ്രകാരമാണ് രാജി. ഫോണ്‍ ഇന്‍ പരിപാടിയില്‍ പരാതിക്കാരിയോട് മോശമായി സംസാരിച്ച സംഭവം വിവാദമായതിന തുടര്‍ന്നാണ് രാജിവയ്ക്കാന്‍ തീരുമാനിച്ചത്. പരാമര്‍ശത്തെക്കുറിച്ച് ജോസഫൈന് യോഗത്തില്‍ വിശദീകരിച്ചു. നേതാക്കളും ജോസഫൈന്റെ നിലപാടിനെ വിമര്‍ശിച്ചതായാണ് സൂചന. ജോസഫൈനെ തടയാന്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എകെജി സെന്ററിനു മുന്നിലെത്തിയിരുന്നു. സംസ്ഥാനമൊട്ടാകെ വ്യാപകമായ വിമര്‍ശനമാണ് ജോസഫൈനെതിരെ ഉയര്‍ന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.