റൂസ കോളേജ് ഡോക്യുമെന്റേഷന്‍ വേഗത്തിലാക്കണം മുഖ്യമന്ത്രിക്ക് കത്ത്

0

മാനന്തവാടിയില്‍ വരാന്‍ പോകുന്ന റൂസ കോളേജ് ഡോക്യുമെന്റേഷന്‍ നടപടികള്‍ വേഗത്തിലാക്കണം എന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി എം പി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.തന്റെ മണ്ഡലത്തിലെ ജനങ്ങളുടെ ദീര്‍ഘകാല സ്വപ്നമാണെന്നും കൂടുതല്‍ കാലതാമസമില്ലാതെ ഡോക്യുമെന്റേഷന്‍ പൂര്‍ത്തിയാക്കുന്നതിനും പ്രസക്തമായ എല്ലാ നിര്‍ദ്ദേശങ്ങളും പാലിച്ചുകൊണ്ട് എത്രയും വേഗം മോഡല്‍ ഡിഗ്രി കോളേജ് യാഥാര്‍ത്ഥ്യം ആക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം എന്നും മുഖ്യമന്ത്രിക്കയച്ച കത്തില്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തപ്പോള്‍ കേന്ദ്ര ധനസഹായമായി അനുവദിച്ച 7.2 കോടിയാണ് ഇനി ലഭിക്കാനുള്ളത്.കേരള ഗവണ്‍മെന്റ് ഡോക്യുമെന്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതിനും പ്രസക്തമായ നിര്‍ദ്ദേശങ്ങള്‍ പാലിച്ചതിനും വിധേയമായി മാത്രമേ കേന്ദ്ര വിഹിതം അനുവദിക്കൂ.ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭാവം പരിഹരിക്കുന്നതിന് ആസ്പിരേഷണല്‍ ജില്ലകളില്‍ രാഷ്ട്രീയ ഉച്ചതര്‍ ശിക്ഷാ അഭിയാന്‍ (റൂസ) പ്രത്യേകം പരിഗണന നല്‍കുന്നതിന്റെ ഭാഗമായാണ് 2019-ല്‍ വയനാട്ടിലെ മാനന്തവാടിയില്‍ റൂസ മോഡല്‍ ഡിഗ്രി കോളേജ് പ്രഖ്യാപിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!