കരിങ്കല്‍ ക്വാറി തുടങ്ങാന്‍ നീക്കം: നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു
മീനങ്ങാടി പഞ്ചായത്ത് രണ്ടാം വാര്‍ഡ് അമ്മായിക്കവലക്ക് സമീപം സ്വകാര്യ വ്യക്തിയുടെ മൂന്ന് ഏക്കറോളം വരുന്ന ഭൂമിയില്‍ക്വാറി തുടങ്ങാനുള്ള നീക്കത്തിനെതിരെ ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. പ്രക്ഷോഭത്തിന്റെ ഭാഗമായി അടുത്ത ദിവസം വില്ലേജ് ഓഫീസ് ധര്‍ണ്ണ നടത്തുമെന്നും ക്വാറി തുടങ്ങാനുള്ള നീക്കം തടയുമെന്നും നാട്ടുകാര്‍ പറഞ്ഞു.മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് കെ ഇ വിനയന്‍ ,അംബിക ബാലന്‍ , ടി.ആര്‍ രാജീവ് , പി.കെ സജീവന്‍ , ലൗസണ്‍ , ദീപു പുത്തന്‍പ്പുരയില്‍, വിശ്വന്‍ തുടങ്ങിയവര്‍ സംസാരിച്ചു.