അമ്പലവയല്‍ ഫാന്റം റോക്കിന് സമീപം അമ്മക്കും മകള്‍ക്കും നേരെ യുവാവിന്റെ ആസിഡ് ആക്രമണം. കുടുംബ വഴക്കാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയം. കണ്ണൂര്‍ ഇരുട്ടി സ്വദേശിയായ സനലിനു വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ലിജിത, മകള്‍ അളകനന്ദ എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ഇരുവരുടെയും പരിക്ക് ഗുരുതരമാണെന്നാണ് വിവരം. ഫാന്റെ റോക്ക് പ്രവേശന കവാടത്തിലെ കച്ചവട സ്ഥാപനത്തില്‍ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ബഹളം കേട്ട് ഓടിക്കൂടിയ വിനേദ സഞ്ചാരികളാണ് വിജിതയെയും, അളകനന്ദയേയും ആശുപത്രിയിലെത്തിച്ചത്. പ്രതി ഓടിരക്ഷപ്പെട്ടു. ബത്തേരി ഡിവൈഎസ്പി പ്രദീപ് കുമാര്‍, അമ്പുലവയല്‍ സിഐ എലിസബത്ത് എന്നിവരുടെ നേതൃത്വത്തില്‍ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി.