സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും; വയനാട് ജില്ലയില്‍ ഓറഞ്ച് അലർട്ട്

0

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. 6 വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ആലപ്പുഴ മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കും. ഈ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

മലയോര മേഖലയിൽ രാത്രികാല യാത്ര നിരോധിച്ചതായും സംസ്ഥാന ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീ തീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ മേഖലകളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

സംസ്ഥാനത്ത് 13 ദിവസത്തിനിടയിൽ പെയ്തത് 293 മില്ലി മീറ്റർ മഴയാണ്. തുലാവർഷത്തിൽ ആകെ ലഭിക്കേണ്ടതിന്റെ 60% മഴ ആദ്യ 13 പതിമൂന്ന് ദിവസങ്ങളിൽ പെയ്തത്. അറബിക്കടലിൽ രൂപപ്പെട്ട ചക്രവാത ചുഴി രണ്ട് ദിവസം കൂടി തുടരുമെന്ന് കഴിഞ്ഞ ദിവസം മുന്നറിയിപ്പുണ്ടായിരുന്നു. മലയോരമേഖലയില്‍ രാത്രിയാത്ര നിരോധിച്ചു. അപകടസാധ്യതയുളള മേഖലകളിലെ ആളുകളെ മാറ്റിപ്പാര്‍പ്പിക്കും. താലൂക്ക്, ജില്ലാ, സംസ്ഥാന തലത്തില്‍ 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!