നാളെ ഡോക്ടര്‍മാര്‍  പണിമുടക്കും 

0

സംസ്ഥാന വ്യാപകമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നാളെ പണിമുടക്കും.വര്‍ധിച്ചുവരുന്ന ആശുപത്രി അക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് സമരം.വെള്ളിയാഴ്ച രാവിലെ ആറുമുതല്‍ വൈകീട്ട്  ആറുവരെയാണ് സമരം. അത്യാഹിത വിഭാഗങ്ങളും ലേബര്‍ റൂം,അടിയന്തര ശസ്ത്രക്രിയകളും നടത്തും .മെഡിക്കല്‍ കോളേജുകള്‍ അടക്കമുള്ള സ്വകാര്യ, സര്‍ക്കാര്‍  ആശുപത്രികളില്‍ ഒ .പി. പ്രവര്‍ത്തിക്കുകയില്ല.

 

രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുക എന്നത് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍  ലക്ഷ്യമിടുന്നില്ലെങ്കില്‍ പോലും സമരം ചെയ്യാന്‍  ഡോക്ടര്‍മാര്‍ നിര്‍ബന്ധിതരാവുമാകയാണെന്നത്  നിര്‍ഭാഗ്യകരമാണന്ന് ഭാരവാഹികള്‍ പറഞ്ഞു.പാതുസമൂഹം നിസ്സംഗത വെടിഞ്ഞ്   ആശുപത്രി അക്രമങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാന്‍ തയ്യാറാവണമെന്ന്  ഐ എം. എ ആവശ്യപ്പെടുന്നതായി ഐ എം എ വയനാട് ജില്ലാ കമ്മറ്റി ജോയിന്റ്  കണ്‍വീനര്‍

ഡോ. രാജേഷ്‌കുമാര്‍ എം.പി,ഐ എം എ മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഡോ. എം. ഭാസ്‌കരന്‍ എന്നിവര്‍ അറിയിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!