ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പ്രൊജക്ടിന്റെ ഭാഗമായി കല്‍പ്പറ്റ സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍ കേന്ദ്ര വനിത ശിശു ക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി സന്ദര്‍ശിച്ചു.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങള്‍ തടയുന്നതിനും, അതിക്രമങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്നതിനുമായി കേന്ദ്രസര്‍ക്കാര്‍ വനിതാശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ പദ്ധതിയാണ് സഖി. ജില്ലാ കളക്ടര്‍ എ ഗീത, ജില്ലാ പോലീസ് മേധാവി അര്‍വിന്ദ് സുകുമാര്‍,സബ്കളക്ടര്‍ ആര്‍ ശ്രീലക്ഷ്മി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ സക്കീന, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.