ലഹരിക്കെതിരെ കൂട്ടയോട്ടവും റാലിയും സംഘടിപ്പിച്ചു
ജനമൈത്രി എക്‌സൈസ് സ്‌ക്വാഡ്, വിമുക്തി ലഹരി വര്‍ജ്ജന മിഷന്റെ ഭാഗമായി അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വയനാട് ജില്ലാ എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ കൂട്ടയോട്ടം, ലഹരി വിരുദ്ധ പ്രതിജ്ഞ, എന്നിവ സംഘടിപ്പിച്ചു. എംഎല്‍എ ഒആര്‍ കേളു ഉദ്ഘാടനവും ഫ്‌ലാഗ് ഓഫ് കര്‍മ്മവും നിര്‍വഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി ലഹരി വിരുദ്ധ സന്ദേശം അടങ്ങിയ ബലൂണുകള്‍ പറത്തി.
മാനന്തവാടി ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളില്‍ നിന്ന് ആരംഭിച്ച് ഗാന്ധി പാര്‍ക്ക് വഴി തിരികെ ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂള്‍ അങ്കണത്തില്‍ എത്തിച്ചേര്‍ന്ന കൂട്ടയോട്ടത്തില്‍ മാനന്തവാടി താലൂക്കിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള എസ്പിസി, എന്‍സിസി, ജെആര്‍സി, എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍,മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ യൂത്ത് വിങ് പ്രവര്‍ത്തകര്‍,കനിവ് ചാരിറ്റബിള്‍ ട്രസ്റ്റ് ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.
മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ രത്‌നവല്ലി, ഡിവിഷന്‍ കൗണ്‍സിലര്‍ അരുണ്‍കുമാര്‍ ബി ഡി, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഉസ്മാന്‍, കനിവ് ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് , എന്നിവര്‍ സംസാരിച്ചു . വയനാട് ജില്ല ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ഷാജി കെ എസ് വിദ്യാര്‍ത്ഥികള്‍ക്കായി ലഹരി വിരുദ്ധ സന്ദേശം നല്‍കുകയും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു.