സുല്‍ത്താന്‍ ബത്തേരി മൂലങ്കാവ് 64ല്‍ രാവിലെയാണ് അപകടം. ബത്തേരിയില്‍ നിന്നും മുത്തങ്ങയിലേക്ക് പോകുകയായിരുന്ന ബൈക്കും, ബത്തേരിയിലേക്ക് വരുകയായിരുന്ന സ്‌കൂട്ടറുമാണ് അപകടത്തില്‍പെട്ടത്. കൂട്ടിയിടിയില്‍ ഇരുവാഹനങ്ങളുടെ മുന്‍ഭാഗങ്ങള്‍ തകര്‍ന്നു. മുത്തങ്ങ സ്വദേശി അനുരൂപ്(24) തലശ്ശേരി സ്വദേശികളായ അബിജിത്ത്(20), പ്രജിന്‍(25) എന്നിവര്‍ക്കാണ് പരുക്കേറ്റത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ അനുരൂപിനെ കോഴിക്കോട് സ്വകാര്യ ആശുപത്രയിലേക്ക് മാറ്റി. മറ്റ് രണ്ട് പേര്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.