ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തെ തന്നെ വളച്ചൊടിക്കുന്ന ആധുനിക കാലഘട്ടത്തില്‍ ഗാന്ധിജിയുടെ ആശയങ്ങള്‍ യുവതലമുറക്ക് പകര്‍ന്നു നല്‍കേണ്ടത് അനിവാര്യമാണെന്ന് കേരള എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ.കെ രാജേഷ്ഖന്ന അഭിപ്രായപ്പെട്ടു.അസോസിയേഷന്‍ മാനന്തവാടിയില്‍ നടത്തിയ സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
സ്‌കൂള്‍ പാഠ്യപദ്ധതയില്‍ നിന്നു പോലും സ്വാതന്ത്ര്യസമര പോരാളികളെ വെട്ടിമാറ്റി സ്വാതന്ത്ര്യത്തെ ഒറ്റുകൊടുത്തവരെ തിരുകി കയറ്റുകയാണ്. ലോകരാജ്യങ്ങള്‍ പോലും മാതൃകയാക്കിയ ജീവത സമര പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത ഗാന്ധിജിയെ മറന്നു കൊണ്ട് ഇന്ത്യന്‍ ജനതക്ക് മുന്നോട്ട് പോകാന്‍ സാധിക്കില്ല. വര്‍ത്തമാന കാലഘട്ടത്തില്‍ ഗാന്ധിയന്‍ ചിന്തകളുടെ പ്രസക്തി എന്ന വിഷയത്തില്‍ കേരള എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി നടത്തിയ സായാഹ്ന സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡണ്ട് മോബിഷ് പി.തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എന്‍.ജെ.ഷിബു, ജോയ് ഫ്രാന്‍സിസ് ജില്ലാ ട്രഷറര്‍ കെ.ടി ഷാജി, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സജി ജോണ്‍, അഷറഫ് മമ്പറം, അസീമ്പു, സുരേഷ് ബാബു, ടി.അജിത്ത്കുമാര്‍, സി.ജി ഷിബു, സി.കെ ജിതേഷ്, എന്‍.വി അഗസ്റ്റിന്‍, ലൈജു ചാക്കോ, അഭിജിത്ത് സി.ആര്‍, എം എ ബൈജു, സിനീഷ് ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു
Sign in
Sign in
Recover your password.
A password will be e-mailed to you.