ഏകദേശം 65 മീറ്ററിലധികം ദൂരമുള്ള മതിലാണ് ഇടിഞ്ഞ് വീണത്.അശാസ്ത്രീയമായ രീതിയില്‍ സംരാക്ഷണ ഭിത്തിക്കടിയിലെ ബെല്‍റ്റ് കോണ്‍ക്രീറ്റിന് താഴെയായി ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്തതും ശക്തമായ മഴയില്‍ ഉണ്ടായിരുന്ന മണ്ണ് നീങ്ങുകയും ചെയ്തതാണ് ഭിത്തി ഇടിയുന്നതിന് കാരണമായി ആരോപിക്കുന്നത്.ദീര്‍ഘ വീക്ഷണമില്ലാത്ത നിരവധി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് കാരാപ്പുഴയില്‍ നടക്കുന്നതെന്നും സര്‍ക്കാര്‍ അനുവദിക്കുന്ന തുക അനാവശ്യ നിര്‍മ്മാണങ്ങള്‍ക്ക് ഉപയോഗിക്കുന്നതിലൂടെ വലിയ തോതിലുള്ള അഴിമതികളാണ് നടക്കുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
നിലവില്‍ പൊളിഞ്ഞ് വീഴാതെ കിടക്കുന്ന സുരക്ഷാ പാരപ്പറ്റിന്റെ ബാക്കിയുള്ള ഭാഗവും അപകടാവസ്ഥയിലാണുള്ളത്. നിലവില്‍ കമ്പികളും പലകകളും ഉപയോഗിച്ച് താങ്ങി നിര്‍ത്തിയിരിക്കുന്ന അവസ്ഥയിലാണ് ഉള്ളത്. ഇത് പണിയെടുക്കുന്ന തൊഴിലാളികള്‍ക്കും ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്കും സുരക്ഷാഭീഷണി ഉയര്‍ത്തുകയാണ്. കൂടാതെ ഡാമിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളില്‍ ഉണ്ടാകുന്ന ഇത്തരത്തിലുള്ള അപകടം അന്വേഷണത്തിന് വിധേയമാക്കണമെന്നും. നിര്‍മ്മാണത്തിലെ ഗുണനിലവാരം പരിശോധിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.അശാസ്ത്രീയമായി സംരാക്ഷണ ഭിത്തിക്ക് സമീപം ഓവ്ചാല്‍ നിര്‍മ്മിക്കാന്‍ മണ്ണ് നീക്കം ചെയ്തതിനെ തുടര്‍ന്നാണ് തകര്‍ന്നതെന്നാണ് ആരോപണം ഉയരുന്നത്.