സംസ്ഥാന കുടുംബശ്രീ മിഷന്‍ വെബ്‌സൈറ്റിലുള്ള വ്യക്തിഗതവിവരങ്ങള്‍ ചോര്‍ന്നതായി വെളിപ്പെടുത്തല്‍ . പ്രാഥമികമായി ഏഴായിരത്തോളം വിവരങ്ങള്‍ ചോര്‍ന്നതായാണ് കേരള സൈബര്‍ സ്‌പേസ് എന്ന വിഷയത്തില്‍ റിസര്‍ച്ച് നടത്തുന്ന തരുവണ സ്വദേശി മഹാജിര്‍ കണ്ടെത്തിയത്. അഞ്ച് മാസം മുന്‍പ് സുരക്ഷാവീഴ്ച്ച അറിയിച്ചിട്ടും നടപടി എടുക്കാതെ അധികൃതര്‍.
സുരക്ഷാ വീഴ്ച്ച കണ്ടെത്തിയതിനെ തുടര്‍ന്ന് കുടുംബശീയുടെ ഉത്തരവാദിത്വപെട്ട എല്ലാവര്‍ക്കും ഇത് ചൂണ്ടി കാട്ടി മെയിലയച്ചു. എന്നാല്‍ ഒരു നടപടിയുമുണ്ടായില്ല. തുടര്‍ന്ന് ഫെബ്രുവരിയിലും മാര്‍ച്ചിലും ഈ പ്രശ്‌നം വീണ്ടും ശ്രദ്ധയില്‍പ്പെടുത്തി. മാര്‍ച്ച് അവസാനം വീണ്ടും മെയില്‍ അയച്ചു. തുടര്‍ന്ന് ഐ.ടി ചുമതലയുള്ളവരെ വിളിച്ചു പറഞ്ഞു .പരിഹരിക്കാം എന്ന് മറുപടി ലഭിച്ചെങ്കിലും അഞ്ച് മാസങ്ങള്‍ക്കിപ്പുറവും ഇതില്‍ സംഭവിച്ച സുരക്ഷാ വീഴ്ച്ച പരിഹരിച്ചിട്ടില്ല എന്നും മഹാജിര്‍ പറയുന്നു.
കുടുബശ്രീ മിഷനിലെ എഡിഎസ്.സിഡിഎസ് അംഗങ്ങള്‍ ഉള്‍പ്പടെയുള്ളവരുടെ വിവരങ്ങള്‍ സുരക്ഷയില്ലാത്ത സാഹചര്യത്തിലാണ് സൂക്ഷിക്കുന്നത്. വ്യക്തിഗത വിവരങ്ങളും മറ്റും പലരീതിയില്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്‌രാജ്യത്ത് എവിടെ നിന്നും വിവരങ്ങള്‍ എടുത്ത് ദുരുപയോഗം ചെയ്യാവുന്ന സാഹചര്യമുള്ളതുകൊണ്ട് എത്രയും പെട്ടെന്ന് സുരക്ഷാപ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാവും എന്നാണ് ആശങ്ക