മാസ്‌ക് ധരിച്ചുള്ള ശബരിമല കയറ്റം ആരോഗ്യ പ്രതിസന്ധിയുണ്ടാക്കാന്‍ സാധ്യതയെന്ന് ആരോഗ്യ വിദഗ്ധര്‍
ശബരിമല തീര്‍ത്ഥാടനത്തില്‍ മാസ്‌ക് ധരിച്ചുള്ള മല കയറ്റം ആരോഗ്യ പ്രതിസന്ധിയുണ്ടാക്കാന്‍ സാധ്യത. മാസ്‌ക് ധരിച്ച് മല കയറിയാല്‍ ശ്വാസംമുട്ടലുള്ളവര്‍ക്ക് ഹൃദയാഘാതം വരെയുണ്ടായേക്കാമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. തുലാമാസ പൂജകള്‍ക്ക് തീര്‍ഥാടകരെ പരീക്ഷാണാടിസ്ഥാനത്തില്‍ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കാനാണ് നിലവിലെ തീരുമാനം.ഇതിനായുള്ള ആരോഗ്യ പ്രോട്ടോക്കോളില്‍ മലകയറുന്നവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഭക്തര്‍ക്ക് സാധാരണ നീലിമല കയറുമ്പോള്‍ പോലും ശ്വാസം എടുക്കുന്നതില്‍ പലപ്പോഴും ബുദ്ധിമുട്ട് അനുഭവപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മൂക്കും വായും മൂടി മാസ്‌ക് ധരിക്കുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലാകും. പമ്പ മുതല്‍ സന്നിധാനം വരെ അഞ്ച് കീലോമീറ്റര്‍ ദൂരത്തിലാണ് നടന്ന് കയറേണ്ടത്.