രാജ്യത്ത് കഴിഞ്ഞദിവസം 1805 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതോടെ നിലവിലുള്ള രോഗികളുടെ എണ്ണം പതിനായിരം കടന്നു. 134 ദിവസങ്ങള്‍ക്ക് ശേഷം ആദ്യമായാണ് നിലവിലുള്ള രോഗികളുടെ എണ്ണം 10,000 ത്തിന് മുകളില്‍ എത്തുന്നത്.കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍, കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്റെ നേതൃത്വത്തില്‍ സംസ്ഥാനങ്ങളില്‍ നിലവിലുള്ള സാഹചര്യങ്ങള്‍ വിലയിരുത്തി. പരിശോധനയും ജിനോം സീക്വന്‍സിങ്ങും വര്‍ദ്ധിപ്പിക്കാന്‍ ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ജാഗ്രത പുലര്‍ത്തണമെന്നും തയ്യാറെടുപ്പുകള്‍ ഊര്‍ജിതമാക്കണമെന്നും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.