കേന്ദ്ര പദ്ധതികളുടെ ഉപഭോക്ത സംഗമം നടത്തി

0

നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒന്‍പതാം വാര്‍ഷികം പ്രമാണിച്ച് ജില്ലയിലെ കേന്ദ്രപദ്ധതികളുടെ ഉപഭോക്താക്കളുടെ സംഗമം മാനന്തവാടി വ്യാപാരി ഭവനില്‍ പട്ടികവര്‍ഗ്ഗ മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് മുകുന്ദന്‍ പള്ളിയറ ഉദ്ഘാടനം ചെയ്തു. പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ കേന്ദ്ര പദ്ധതികളുടെ ഉപഭോക്താക്കളായ നൂറിലധികം പേര്‍ പരിപാടിയില്‍ പങ്കെടുത്തു.സമൂഹത്തിലെ താഴെ തട്ടിലുള്ളവര്‍ക്ക് വിവിധ ക്ഷേമ പദ്ധതികള്‍ പിണറായി സര്‍ക്കാര്‍ കാര്യക്ഷമമായി നടപ്പാക്കാതെ പദ്ധതികള്‍ അട്ടിമറിക്കുന്നതായി മുകുന്ദന്‍ പള്ളിയറ കുറ്റപ്പെടുത്തി.

വരും ദിവസങ്ങളില്‍ കേന്ദ്രം നടപ്പാക്കിയ ക്ഷേമ പദ്ധതികള്‍ വിശദീകരിച്ചുകൊണ്ടുള്ള ലഘുലേഖകള്‍ വിതരണം ചെയ്ത് ബൂത്ത് അടിസ്ഥാനത്തില്‍ പ്രവര്‍ത്തകര്‍ ഭവന സന്ദര്‍ശനം നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു. പട്ടികവര്‍ഗ്ഗ മോര്‍ച്ച ജില്ല പ്രസിഡന്റ് സി എ ബാബു അധ്യക്ഷത വഹിച്ചു. ബിജെപി മാനന്തവാടി മണ്ഡലം പ്രസിഡണ്ട് മഹേഷ് വാളാട് ,കര്‍ഷക മാര്‍ച്ച് ജില്ലാ പ്രസിഡണ്ട് ജി കെ മാധവന്‍, ജനറല്‍ സെക്രട്ടറിമാരായ ചന്ദ്രന്‍ അയിനിത്തേരി, കേളു അത്തികൊല്ലി,കണ്ണന്‍ കണിയാരം ,യുവമോര്‍ച്ച നേതാവ് ശരത് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!