അകാലനര തടയാന്‍ ചില മാര്‍ഗ്ഗങ്ങള്‍

0

മുടി കഴുകാന്‍ ചൂടുവെള്ളം ഉപയോഗിക്കരുത്. ദിവസവും രാത്രി അല്‍പം ഉണക്ക നെല്ലിക്ക വെള്ളത്തിലിട്ട് പിറ്റേന്ന് ഇതേ വെള്ളത്തില്‍ നെല്ലിക്ക പിഴിഞ്ഞ് അരിച്ചെടുത്ത് തലയില്‍ തേയ്ക്കുക.
കറ്റാര്‍വാഴപ്പോള നീര് വെളിച്ചെണ്ണയില്‍ കാച്ചി തലയില്‍ തേയ്ക്കുക. കറിവേപ്പില ധാരാളം ചേര്‍ത്ത് വെളിച്ചെണ്ണ കാച്ചി തലയില്‍ തേയ്ക്കുക. തല തണുക്കെ എണ്ണതേച്ച്‌ കുളിക്കുന്നത് ശരീരോഷ്മാവ് കുറയ്ക്കാന്‍ സഹായിക്കും. ഭക്ഷണത്തില്‍ പച്ചക്കറി, പഴം ഇവയുടെ അളവ് വര്‍ധിപ്പിക്കുക. ആഹാരത്തില്‍ ചീര , തഴുതാമ, കാരറ്റ് എന്നിവ ധാരാളമായി ചേര്‍ക്കുക.
സോയമില്‍ക്ക്, ധാന്യങ്ങള്‍ എന്നിവയില്‍ അകാലനര തടയാന്‍ കഴിവുള്ള വിറ്റമിനുകള്‍ ബി അടങ്ങിയിട്ടുണ്ട്. ധാരാളം ശുദ്ധജലം കുടിക്കുക. കുറഞ്ഞത് പത്ത് ഗ്ലാസ് ശുദ്ധജലമെങ്കിലും ഒരു ദിവസം കുടിച്ചിരിക്കണം ഷാംപൂ, ഹെയര്‍ഡൈ തുടങ്ങിയവ മുടി നരയ്ക്കാന്‍ പ്രേരക ഘടകങ്ങളാണ്.

Leave A Reply

Your email address will not be published.

error: Content is protected !!