ന്യൂനമര്‍ദ്ദം തീവ്രമാകും; സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

0

 

അറബിക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യ കിഴക്കന്‍ അറബിക്കടലിനും അതിനോട് ചേര്‍ന്നുള്ള തെക്ക് കിഴക്കന്‍ അറബികടലിനും മുകളിലായി വടക്കന്‍ കേരള- കര്‍ണാടക തീരത്ത് നിന്ന് അകന്നാണ് ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നത്.

പടിഞ്ഞാറു -വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം ഇന്ത്യന്‍ തീരത്ത് നിന്ന് അകന്നു ബുധനാഴ്ച രാവിലെയോടെ ശക്തി കൂടിയ ന്യൂനമര്‍ദ്ദമായും ഡിസംബര്‍ 15 ഓടെ മധ്യ കിഴക്കന്‍ അറബിക്കടലില്‍ വച്ച് തീവ്ര ന്യൂനമര്‍ദ്ദമായി മാറാനും സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും തുടര്‍ന്നുള്ള ദിവസങ്ങളില്‍ മഴ ദുര്‍ബലമാകാനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!