കാട്ടുപന്നിയെ കൊല്ലുന്നതിന് പുതുക്കിയ നിര്‍ദേശങ്ങള്‍

0

കാട്ടുപന്നിയെ കൊല്ലുന്നതിന് പുതുക്കിയ നിര്‍ദേശങ്ങളുമായി സര്‍ക്കാര്‍ ഉത്തരവിറങ്ങി.മനുഷ്യജീവനും സ്വത്തിനും വളര്‍ത്തുമൃഗങ്ങള്‍ക്കും മറ്റു വന്യജീവികള്‍ക്കും നാശനഷ്ട്ടങ്ങല്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണം.തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാര്‍ക്കും സെക്രട്ടറിമാര്‍ക്കും പന്നികളെ കൊല്ലാന്‍ അനുമതി നല്‍കാം.വിഷപ്രയോഗം, ഷോക്ക് ഏല്‍പ്പിക്കല്‍ എന്നീ മാര്‍ഗങ്ങളിലൂടെ പന്നികളെ കൊല്ലരുത്.
വെടിവച്ചും, കുരുക്കിട്ടു പിടിച്ചും, കെണി വച്ചും വലവച്ചും, ചൂണ്ട ഉപയോഗിച്ചും പിടിക്കുന്നതിനു തടസ്സമുണ്ടാകില്ലെന്നില്ലെന്നു വനം വകുപ്പ് ഉന്നത വൃത്തങ്ങള്‍ പറഞ്ഞു. കൊല്ലപ്പെട്ട കാട്ടുപന്നിയുടെ ജഡം ശാസ്ത്രീയമായി സംസ്‌കരിക്കുമെന്ന് അധികൃര്‍ ഉറപ്പാക്കണം.കൊല്ലപ്പെടുന്ന കാട്ടുപന്നിയുടെയും സംസ്‌കരിക്കപ്പെടുന്ന ജഡങ്ങളുടെയും വിവരങ്ങള്‍ അതത് തദ്ദേശ സ്ഥാപനത്തില്‍ തയാറാക്കിയ റജിസ്റ്ററില്‍ സൂക്ഷിക്കണം. ജനജാഗ്രതാ സമിതികളുടെ സേവനം കാട്ടുപന്നികളെ കൊല്ലുന്നതിനും ജഡം മറവു ചെയ്യുന്നതിനും തദ്ദേശ സ്ഥാപനങ്ങള്‍ക്കും പഞ്ചായത്ത് രാജ് സ്ഥാപനങ്ങള്‍ക്കും ഉപയോഗിക്കാവുന്നതാണെന്നും ഉത്തരവില്‍ പറയുന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!