കണ്ണിന് സൗന്ദര്യം നല്‍കാന്‍ ചില ടിപ്സ്

0

മുഖത്ത് ആദ്യം കാണുന്നത് കണ്ണ് തന്നെയാണ്. കണ്ണിന് ഒരാളുടെ മുഖത്തെ ഭാവം അറിയാന്‍ സാധിക്കുന്നു. കണ്ണിന് എന്തെങ്കിലും തരത്തിലുള്ള ക്ഷീണം തോന്നിയാല്‍ അത് പെട്ടെന്ന് തന്നെ മനസ്സിലാക്കാന്‍ കഴിയും. കണ്ണിന്റെ സൗന്ദര്യം വളരെ പ്രധാനപ്പെട്ട ഒന്നാണ്. എന്നും ഒരല്‍പം സമയം കണ്ടെത്തിയാല്‍ കണ്ണിനെ നമുക്ക് സൗന്ദര്യമുള്ളതാക്കി മാറ്റാം.

സൗന്ദര്യ സംരക്ഷണത്തിന് എങ്ങനെയെല്ലാം കണ്ണിനെ സംരക്ഷിക്കാം എന്ന് നോക്കാം. എന്തൊക്കെ കാര്യങ്ങളിലൂടെ കണ്ണിന്റെ സൗന്ദര്യം നമുക്ക് സംരക്ഷിക്കാം എന്ന് നോക്കാം. കണ്ണിന് ആരോഗ്യവും സൗന്ദര്യവും നല്‍കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

കണ്ണിനു ചുറ്റുമുള്ള കറുപ്പ് മാറുന്നതിന് അല്‍പം തക്കാളി നീര് പുരട്ടുന്നത് നല്ലതാണ്. എന്നും കിടക്കാന്‍ പോകുന്നതിനു മുന്‍പ് തക്കാളി നീര് പുരട്ടാം.

വെള്ളരിക്ക ചെറുതായി അരിഞ്ഞ് കണ്ണിനു മുകളില്‍ വെക്കുന്നതും കണ്ണിനെ ഫ്രഷ്‌നസ് നല്‍കാന്‍ സഹായിക്കുന്നു. ഇത് കണ്ണിനു താഴെയുള്ള കറുപ്പിനെ ഇല്ലാതാക്കാന്‍ വളരെയധികം സഹായിക്കുന്നു.

വെള്ളരിക്ക നീരും ഉരുളക്കിഴങ്ങിന്റെ നീരും മിക്‌സ് ചെയ്ത് കണ്ണിന് താഴെയായി വെക്കുന്നത് കണ്ണിന് തിളക്കം നല്‍കാന്‍ സഹായിക്കുന്നു.

ദിവസവും കണ്ണിനുും വ്യായാമം ചെയ്യുന്നത് നല്ലതാണ്. ഇത് കണ്‍തടത്തിലെ കറുപ്പകറ്റി കണ്ണിന് ആരോഗ്യം നല്‍കുന്നു.

അല്‍പം നാരങ്ങ നീരും കണ്‍ തടത്തില്‍ പുരട്ടുന്നത് കണ്ണിന് തിളക്കം നല്‍കുന്ന ഒന്നാണ്. ഇത് പുരട്ടി 15 മിനിട്ട് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്.

റോസ് വാട്ടറില്‍ പഞ്ഞ് മുക്കി കണ്ണിനു താഴെ വെക്കുന്നതാണ് മറ്റൊന്ന്. കണ്ണിന് താഴെയുള്ള കറുപ്പിന് ഏറ്റവും എളുപ്പത്തില്‍ ചെയ്യാവുന്ന പരിഹാരമാര്‍ഗ്ഗമാണ് ഇത്.

Leave A Reply

Your email address will not be published.

error: Content is protected !!