ബത്തേരി താലൂക്ക് ആശുപത്രി ജില്ലാആശുപത്രിയായി ഉയര്‍ത്തണമെന്നും, ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടും നാളെ രാവിലെ പത്ത് മണിമുതല്‍ മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പല്‍ കമ്മറ്റി ഏകദിനഉപവാസം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഡോക്ടര്‍മാരുടെ അപര്യാപ്തത പരിഹരിക്കുക, ഒഴിവുള്ള തസ്തികകളില്‍ പി എസ് സി മുഖേന നിയമനം നടത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൂടിയാണ് പ്രതിഷേധം. ആശുപത്രിക്കുമുന്നില്‍ നടത്തുന്ന ഏകദിന ഉപവാസം യൂത്ത് ലീഗ് ജില്ലാപ്രസിഡണ്ട് എം പി നവാസ് ഉല്‍ഘാടനം ചെയ്യും. മാനന്തവാടി ആശുപത്രി മെഡിക്കല്‍ കോളജ് ആക്കിഉയര്‍ത്തിയപ്പോള്‍ ജില്ലാ ആശുപത്രിക്കുവേണ്ട എല്ലാവിധ സൗകര്യങ്ങളുമുള്ള ബത്തേരി താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയര്‍ത്താത്തത് രാഷ്ട്രീയ പകപോക്കലാണന്നും യൂത്ത് ലീഗ് നോതാക്കള്‍ ആരോപിച്ചു.