മണ്ണിടിച്ചില്‍ പഠിക്കാന്‍ വിദഗ്ധ സംഘത്തെ നിയോഗിക്കും

0

ഉരുള്‍പൊട്ടലുണ്ടായ മക്കിമല പ്രദേശത്തെ ആളുകളെ താമസിപ്പിച്ചിട്ടുള്ള കുസുമഗിരി എല്‍.പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയും ഒ ആര്‍ കേളു എം.എല്‍.എയും സന്ദര്‍ശിച്ചു. ഇന്നലെ വൈകിട്ട് ആറരയോടെയാണ് മന്ത്രി എത്തിയത്. ഉരുള്‍പൊട്ടലില്‍ മരിച്ച മംഗലശേരി റസാഖ്-സീനത്ത് ദമ്പതിമാരുടെ മക്കളെയും ബന്ധുക്കളെയും മന്ത്രി ആശ്വസിപ്പിച്ചു. കുടുംബത്തിന് സര്‍ക്കാരിന് സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് പറഞ്ഞു. ക്യാമ്പിലുള്ളവരോടും വിവരങ്ങള്‍ ആരാഞ്ഞു. മക്കിമലയിലെ ഉരുള്‍പൊട്ടലും വ്യാപകമായ മണ്ണിടിച്ചിലും പഠിക്കാന്‍ വിദഗ്ധസംഘത്തെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്റ് അനുഷാ സുരേന്ദ്രന്‍, വൈസ് പ്രസിഡന്റ് ഷൈമാ മുരളീധരന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ ജെ ഷജിത്ത്, കോണ്‍ഗ്രസ് എസ് സംസ്ഥാന സെക്രട്ടി പി കെ ബാബു, ജില്ലാ പ്രസിഡന്റ് കെ പി ശശിധരന്‍ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!