മോട്ടോര്‍ വാഹന വകുപ്പിന്റെ കീഴിലുള്ള എല്ലാ ഓഫീസുകളും ഇന്ന് മുതല്‍ പേപ്പര്‍ രഹിതമാകും. ഇതനുസരിച്ച് ഡ്രൈവിംഗ് ടെസ്റ്റ് ഒഴികെയുള്ള എല്ലാ സേവനങ്ങളും ഓണ്‍ലൈനിലാകും ലഭ്യമാകുക. ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കല്‍, ടാക്‌സ് അടയ്ക്കല്‍ എന്നിവയെല്ലാം പൂര്‍ണമായും ഓണ്‍ലൈനായി ചെയ്യാം.
പ്രവാസികള്‍ക്ക് വിദേശത്തിരുന്നു കൊണ്ട് തന്നെ ഓണ്‍ലൈനായി ലൈസന്‍സ് പുതുക്കുന്നതിനുള്ള സൗകര്യങ്ങളും ഇന്ന് മുതല്‍ ഓണ്ലൈനില്‍ ലഭ്യമാകും. ആര്‍ടി ഓഫിസിലെ ആള്‍ത്തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി.മോട്ടോര്‍ വാഹന വകുപ്പിന്റെ കീഴിലുള്ള എല്ലാ ഓഫീസുകളും ഇന്ന് മുതല്‍ ഓണ്‍ലൈന്‍ സേവനത്തിലേക്ക് മാറും