സബ്‌സിഡി ഉല്‍പന്നങ്ങള്‍ക്ക് ജിഎസ്ടി ചുമത്തില്ല – മന്ത്രി ജി ആര്‍ അനില്‍

0

സബ്സിഡി ഉത്പന്നങ്ങള്‍ക്ക് ജി എസ് ടി ചുമത്തില്ലെന്ന് ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍. സബ്സിഡി ഇല്ലാത്ത ഉത്പന്നങ്ങളുടെ കാര്യത്തില്‍ ആലോചിച്ച് തീരുമാനിക്കും. സപ്ലൈക്കോ പൊതു മേഖല സ്ഥാപനം ആണ്. അവിടെ ജി എസ് ടി ഒഴിവാക്കുന്നതിലടക്കമുള്ള പ്രായോഗികത നോക്കിയാകും തുടര്‍ നടപടി സ്വീകരിക്കുകയെന്നും ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. ഭക്ഷ്യ ഉത്പന്നങ്ങള്‍ക്ക് ജി എസ് ടി ഒഴിവാക്കി ജനങ്ങള്‍ക്ക് മേലുള്ള അമിത ഭാരം കുറക്കുകയാണ് സര്‍ക്കാരിന്റെ താല്‍പര്യം എന്നും ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!