വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ പാരിസണ്‍സ് എസ്റ്റേറ്റ് തൊഴിലാളികള്‍ മെല്ലെപ്പോക്ക് സമരം ആരംഭിച്ചു. മാനേജ്‌മെന്റ് അനുകൂല നടപടി സ്വീകരിച്ചില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് യൂണിയനുകളുടെ തീരുമാനം.
ബോണസ് വര്‍ദ്ധനവ് നടപ്പാക്കുക, വിദഗ്ധ ചികിത്സ ഉറപ്പുവരുത്തുക, തകരാറിലായ പാടികള്‍ അറ്റകുറ്റപ്പണി നടത്തി വാസയോഗ്യം ആക്കുക, ലോക്കല്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ പാരിസണ്‍സ് ഗ്രൂപ്പിന് കീഴിലുള്ള 5 എസ്റ്റേറ്റുകളിലെയും തൊഴിലാളികള്‍ സമരം ആരംഭിച്ചത്. മാനേജ്‌മെന്റ് യൂണിയന്‍ ഇതുവരെ ചര്‍ച്ചക്ക് തയ്യാറായിട്ടില്ല.