സംരംഭകത്വ പരിശീലനവും വായ്പ വിതരണവും നടത്തി
കാവുന്ദം എംജെ വര്‍ഗ്ഗീസ് മെമ്മോറിയല്‍ ഹാളില്‍ സംരംഭകത്വ പരിശീലന പരിപാടിയും മൈക്രോ ക്രെഡിറ്റ് വായ്പ വിതരണവും നടത്തി. തരിയോട് സിഡിഎസിന് പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ അനുവദിച്ച 3 കോടി രൂപയുടെ വായ്പ വിതരണമാണ് നടത്തിയത്.സാമ്പത്തിക സഹായത്തോടെ വൈത്തിരി താലൂക്കില്‍ സ്വയം തൊഴില്‍ സംരംഭം ആരംഭിക്കാന്‍ താല്പര്യം ഉള്ളവര്‍ക്കുവേണ്ടിയാണ് പരിശീലന പരിപാടി. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി ഷിബു വായ്പാ വിതരണം ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചയാത്ത് വൈസ് പ്രസിഡന്റ് സൂന നവിന്‍ അദ്ധ്യക്ഷയായി. വളരെ കുറഞ്ഞ പലിശ നിരക്കിലും ലളിതമായ വ്യവസ്ഥയിലുമാണ് വായ്പ പദ്ധതികള്‍ നടപ്പിലാക്കി വരുന്നത്. സ്വയം തൊഴില്‍, വിദ്യഭ്യാസം, വിവാഹം, മൈക്രോ ഫിനാന്‍സ് എന്നീ മേഖലകളിലാണ് കോര്‍പ്പറേഷന്‍ പ്രധാനമായും വായ്പ്പ പദ്ധതികള്‍ നടപ്പിലാക്കുന്നത്.കുടുംബശ്രീ ജില്ലാമിഷന്‍ കോഡിനേറ്റര്‍ ാലസുഹ്‌മ്രണ്യന്‍ മുഖ്യ പ്രഭാഷണം നടത്തി. കെഎസ്ബിസി ഡിസി മാനേജര്‍ ക്ലീറ്റസ് ഡി സില്‍വ പദ്ധതി വിശദീകരിച്ചു. പഞ്ചായത്തിലെ വിവിധ വാര്‍ഡ് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു