ക്വാറി നിരോധനം പിന്‍വലിക്കണം സി.ഐ.ടി.യു

0

ജില്ലയില്‍ ക്വാറി നിരോധനം പിന്‍വലിക്കണമെന്ന് ഗുഡ്സ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് യൂണിയന്‍ സി.ഐ.ടി.യു. ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മാനന്തവാടി ക്ഷീര സംഘം ഹാളില്‍ നടന്ന സമ്മേളനം സി.പി.എം. ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍ ഉദ്ഘാടനം ചെയ്തു. തൊഴിലെടുക്കാനുള്ള അവകാശം നിഷേധിക്കുന്ന നിലപാടുമായാണ് രാജ്യം ഭരിക്കുന്ന മോദി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലേക്കുള്ള രാത്രിയാത്രാ നിരോധനം പിന്‍വലിക്കണമെന്നും, തൊഴിലാളി വിരുദ്ധ.മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് അതോറിട്ടി ബില്‍ പിന്‍വലിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സി.പി. മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!