പനമരത്ത് സീബ്രാ ലൈനുകള്‍ മാഞ്ഞു; യാത്രക്കാര്‍ ദുരിതത്തില്‍

0

പനമരം ടൗണിലെത്തിയാല്‍ റോഡ് മുറിച്ചു കടക്കാന്‍ പെടാപ്പാട്‌പ്പെട്ട് ജനം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് റോഡിന് കുറുകെ വരച്ച സീബ്രാ ലൈനുകള്‍ മാഞ്ഞു പോയതാണ് കാരണം. പനമരം എല്‍.പി സ്‌കൂള്‍ ജംഗ്ഷന്‍, വലിയ പള്ളിക്ക് സമീപം വലിയ പാലം എന്നിവടങ്ങളിലെ റോഡിലെ സീബ്രാ ലൈനുകളാണ് മാഞ്ഞു പോയിരിക്കുന്നത്.

റോഡ് മുറിച്ചുകടക്കുമ്പോള്‍ കൈകൊണ്ട് ആംഗ്യം കാണിച്ചാല്‍ പോലും വാഹനങ്ങള്‍ നിര്‍ത്താതെ പോകുന്നതും പതിവാണ്. സീബ്ര ലൈന്‍ ഇല്ലാത്തതിനാല്‍ യാത്രക്കാര്‍ റോഡ് മുറിച്ചുകടക്കുന്നത് തോന്നുംപടിയാകുന്നതും പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നുണ്ട്. ജനത്തിരക്കേറിയ ടൗണുകളില്‍ അടിയന്തരമായി സീബ്ര ലൈനുകള്‍ പുതുക്കി വരയ്ക്കമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!