അജ്ഞാത ജീവിയുടെ ആക്രമണം; ആടിനെ കൊന്നു

0

എടവക പുതിയിടംകുന്ന് കുണ്ടര്‍മൂല രാജന്റെ ആടിനെയാണ് അജ്ഞാത ജീവി കൊന്നത്. പുലര്‍ച്ചെ പുലര്‍ച്ചെ നാല് മണിയോടെ പ്രദേശത്ത് വലിയ തോതില്‍ നായ്ക്കള്‍ ബഹളം വച്ചിരുന്നതായി രാജന്‍ പറഞ്ഞു. ആ സമയത്ത് പുറത്തിറങ്ങി നോക്കിയിരുന്നെങ്കിലും രാവിലെയാണ് കൂട്ടില്‍ ചത്ത് കിടക്കുന്ന ആടിനെ കണ്ടത്. കഴിഞ്ഞ ആഴ്ച ഈ കൂട്ടില്‍ തന്നെ അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ ആട്ടിന്‍കുട്ടിയുടെ കാല്‍ കടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു.

സംഭവത്തെ തുടര്‍ന്ന് മാനന്തവാടിഫോറസ്റ്റ് റെയിഞ്ചിലെ വനപാലകര്‍ പ്രദേശത്തെത്തി പരിശോധന നടത്തി.മണ്ണില്‍ പതിഞ്ഞിട്ടുള്ള കാല്‍പ്പാടുകളുടെ ചിത്രങ്ങള്‍ ശേഖരിച്ചു.ആക്രമണം നടത്തിയത് കാട്ടുപൂച്ചയാണെന്ന സൂചനയാണ് വനപാലകര്‍ നല്‍കുന്നത്. പ്രദേശത്ത് അഞ്ചോളംആടുകള്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ പ്രദേശവാസികള്‍ക്കിടയില്‍ ആശങ്ക പടര്‍ത്തിയിട്ടുണ്ട്.

ഒരു മാസം മുമ്പ്കാപ്പുംചാലില്‍ കോളനിയിലെ ആടിനെ അജ്ഞാത ജീവി കൊന്നത്. പ്രദേശവാസികള്‍ക്കിടയില്‍ പരിഭ്രാന്തി ഉയര്‍ത്തിയിരുന്നു. തുടര്‍ച്ചയായ ആക്രമണങ്ങളില്‍ വ്യക്തത വരുത്താന്‍ വനപാലകരുടെ ഇടപെടല്‍ വേണമെന്ന ആവശ്യം ശക്തമാണ്്.

Leave A Reply

Your email address will not be published.

error: Content is protected !!