വന്യമൃഗ ശല്യം: സര്‍വ്വകക്ഷിസംഘം ചീഫ് സെക്രട്ടറിയെ കാണും

0

വടക്കേ വയനാട്ടിലെ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായി നിര്‍ദ്ദേശിക്കപ്പെട്ട റെയില്‍ഫെന്‍സിംഗ് യാഥാര്‍ത്ഥ്യമാക്കുന്നതിനായി സര്‍വ്വകക്ഷിസംഘം ചീഫ് സെക്രട്ടറിയെ കാണും .ആഗസ്റ്റ് ആദ്യവാരം ഒ.ആര്‍.കേളു എം.എല്‍.എയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്, ത്രിതല പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ഡി.എഫ്.ഒ. വന്യമൃഗശല്യ പ്രതിരോധ സമിതി ഭാരവാഹികള്‍ എന്നിവര്‍ ഉണ്ടാകും. എം.എല്‍.എയുടെ നേതൃത്വത്തില്‍ ഡി.എഫ്.ഒ ഓഫീസില്‍ നടന്ന യോഗത്തിന്റെ തീരുമാനമനുസരിച്ചാണ് സംഘം പോകുന്നത്. ഇതോടൊപ്പം 173 കോടി രൂപയുടെ പ്രൊജക്ട് സര്‍ക്കാരിന് സമര്‍പ്പിക്കും. കാജഗഡിയില്‍ നിന്നുള്ള പന്ത്രണ്ട് കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കല്‍, സ്വാഭാവിക വനംവച്ചുപിടിപ്പിക്കല്‍, വനത്തിനുള്ളില്‍ കുളങ്ങളും പുഴകളില്‍ ചെക്ക്ഡാമുകള്‍ നിര്‍മ്മിക്കാന്‍ തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്തുക തുടങ്ങിയ ഇരുപത്തിമൂന്ന് പ്രൊജക്ടുകളാണ് സമര്‍പ്പിക്കുക. യോഗത്തില്‍ വനം വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസി. ഗീത ബാബു അദ്ധ്യക്ഷത വഹിച്ച യോഗം ഒ.ആര്‍.കേളു എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ ഉഷ വിജയന്‍, അനിഷ സുരേന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്തംഗം എന്‍.എം.ആന്റണി, സി.കെ. ശങ്കരന്‍, പടയന്‍ മുഹമ്മദ്, വി.കെ. ശശിധരന്‍, ടി.സി. ജോസഫ്, ഡി.എഫ്.ഒ. പി. പ്രസാദ് എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!