രണ്ടാംഘട്ട വ്യാപനം. പഠനം നടത്തും വാക്‌സിന്‍ വിതരണത്തിന് പൂര്‍ണ സജ്ജം കെ. കെ ശൈലജ

0

കൊവിഡ് വാക്‌സിന്‍ വിതരണത്തിന് കേരളം പൂര്‍ണ സജ്ജമെന്ന് മന്ത്രി കെ. കെ ശൈലജ.ഏത് വാക്‌സിന്‍ വിതരണം ചെയ്യണം എന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കും. അതിന് ശേഷം മാത്രമേ വാക്‌സിന്‍ വിതരണം ചെയ്യാന്‍ സാധിക്കൂ.വാക്‌സിന്‍ വിതരണത്തിനുള്ള ഒരുക്കള്‍ എല്ലാം പൂര്‍ത്തിയായെന്നും മന്ത്രി പറഞ്ഞു.രണ്ടാംഘട്ട വ്യാപനത്തിന്റെ സാധ്യതകള്‍ കണ്ടെത്തുന്നതിനും പ്രതിരോധ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കാനും പഠനം നടത്തും.

കൊവിഡ് രോഗം വന്നു മാറിയവരില്‍ ആന്റിബോഡി സാന്നിധ്യമുണ്ടാകും. എത്രത്തോളം പേര്‍ക്ക് പ്രതിരോധ ശേഷി കൈവരിക്കാനായിട്ടുണ്ടെന്നാണ് പഠിക്കുന്നത്. പതിനെട്ട് വയസിന് മുകളിലുളള പന്ത്രണ്ടായിരത്തി ഒരുനൂറുപേരില്‍ ആന്റിബോഡി പരിശോധന നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!