നാളത്തെ വിവിധ പരീക്ഷകള്‍ മാറ്റിവെച്ചു

0

സംസ്ഥാനത്ത് ശക്തമായ മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ നാളെ നടത്താനിരുന്ന പ്ലസ് വണ്‍ പരീക്ഷ മാറ്റി.പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഹയര്‍സെക്കന്‍ഡറി പരീക്ഷ ബോര്‍ഡ് അറിയിച്ചതാണ് ഇക്കാര്യം. നാളെയാണ് അവസാന പരീക്ഷ നടക്കേണ്ടിയിരുന്നത്.കേരള സര്‍വകലാശാല നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന തിയറി, പ്രാക്ടിക്കല്‍, എന്‍ട്രന്‍സ് തുടങ്ങി എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. മറ്റു ദിവസത്തെ പരീക്ഷകള്‍ക്ക് മാറ്റമില്ല.

നാളെ നടത്താനിരുന്ന എച്ച് ഡി സി പരീക്ഷയും മാറ്റിവെച്ചു പുതിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് സംസ്ഥാന സഹകരണ യൂണിയന്‍ പരീക്ഷാ ബോര്‍ഡ് സെക്രട്ടറി അനിത ടി.ബാലന്‍ അറിയിച്ചു.മഹാത്മാഗാന്ധി സര്‍വകലാ ശാല തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!