കല്ലട്ടി ചുരത്തിൽ കൂടുതൽ സുരക്ഷാ നിർദേശവുമായി പൊലീസ്

0

ഗൂഡല്ലൂര്‍: കല്ലട്ടി മലമ്പാതയില്‍ അപകടങ്ങള്‍ പതിവായതോടെ സുരക്ഷ നിര്‍ദേശങ്ങള്‍ അടങ്ങിയ ബോര്‍ഡുകള്‍ പൊലീസ് സ്ഥാപിച്ച് തുടങ്ങി.മലയാളം, തമിഴ്, കന്നഡ,ഇംഗ്ലിഷ് ഭാഷകളിലാണ് രണ്ടാമത്തെ ഗിയറില്‍ വാഹനങ്ങള്‍! ഇറങ്ങാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. 34 മുടിപിന്‍ വളവുകള്‍ ഉള്ള റോഡില്‍ വിനോദസഞ്ചാരികളുടെ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് സ്ഥിരസംഭവമായി മാറിയിരിക്കുകയാണ്.

രണ്ട് മാസത്തിനിടയില്‍ നാല് വാഹനങ്ങളാണ് ഇവിടെ അപകടത്തില്‍പ്പെട്ടത്. ഇതില്‍ 17 പേര്‍ക്ക് പരുക്കേറ്റു. കര്‍ണാടക,കേരള സംസ്ഥാനങ്ങളില്‍ നിന്നുള്ള സഞ്ചാരികളുടെ വാഹനങ്ങളാണ് അപകടത്തില്‍പ്പെടുന്നത്. ഊട്ടിയില്‍ നിന്നും തിരിച്ച് വരുമ്പോള്‍ വഴിയറിയാതെ കല്ലട്ടിചുരത്തിലൂടെ ഇറങ്ങി അപകടത്തില്‍പ്പെടുന്നുണ്ട്. പകല്‍ നേരങ്ങളില്‍ തലൈകുന്തയില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്..

Leave A Reply

Your email address will not be published.

error: Content is protected !!