ലഹരിവിപത്തിനെതിരെ ക്യാമ്പെയിന്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തണം:മന്ത്രി എ.കെ ശശീന്ദ്രന്‍.

0

യുവതലമുറയുടെ ലഹരിയോടുള്ള ഭ്രാന്താണ് നമ്മെ അലട്ടുന്ന വേദനിപ്പിക്കുന്ന പ്രശ്‌നമെന്നും ലഹരിവിപത്തിനെതിരെ ക്യാമ്പെയിന്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്നും മന്ത്രി എകെ ശശീന്ദ്രന്‍.ഇന്നത്തെ തലമുറക്ക് അപദ്രംശം സംഭവിച്ചാല്‍ അത് രാജ്യത്തിന്റെ ഭാവിയെ ഗുരുതരമായി ബാധിക്കും.സ്വാതന്ത്രബോധവും മതേതരബോധവും ശക്തിപ്പെടുത്തണം. വിഭാഗീയതക്കും, സങ്കുചിത ചിന്തകള്‍ക്കും അതീതമായി നാടിന്റെ ശ്രേയസിനായി പ്രവര്‍ത്തിക്കണെന്നും എകെ ശശീന്ദ്രന്‍.കല്‍പ്പറ്റ എസ്‌കെഎംജെ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ പതാക ഉയര്‍ത്തി പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു മന്ത്രി.വന്‍ ജനപങ്കാളിത്തത്തോടെയായിരുന്നു കല്‍പ്പറ്റയില്‍ സ്വാതന്ത്ര്യ ദിനാഘോഷം.വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവരെ മന്ത്രി പുരസ്‌കാരം നല്‍കി ആദരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!