പൊതുസ്ഥലത്ത് അനധികൃതമായി സ്ഥാപിച്ചിട്ടുളള കൊടിമരങ്ങള്‍, മറ്റ് ഇന്‍സ്റ്റലേഷന്‍സ് (സ്തൂപങ്ങള്‍, പ്രതിമകള്‍ മുതലായവ) എന്നിവ അതത് രാഷ്ട്രീയ പാര്‍ട്ടികള്‍ / മത/ സാംസ്‌ക്കാരിക/ സാമൂഹിക സംഘടനകള്‍ നവംബര്‍ 25 നകം സ്വന്തം ചെലവില്‍ നീക്കം ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
അല്ലാത്തപക്ഷം ഇനിയൊരു അറിയിപ്പ് കൂടാതെ അവ നീക്കം ചെയ്യുന്നതും ചെലവാകുന്ന തുക ബന്ധപ്പെട്ട കക്ഷികളില്‍ നിന്ന് ഈടാക്കുന്നതിനുളള നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.